നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • KSRTC: വീണ്ടും എംപാനൽ നിയമനം നടത്താനുള്ള നീക്കത്തിനെതിരെ ഉദ്യോഗാർത്ഥികൾ

    KSRTC: വീണ്ടും എംപാനൽ നിയമനം നടത്താനുള്ള നീക്കത്തിനെതിരെ ഉദ്യോഗാർത്ഥികൾ

    കെ എസ് ആർ ടി സി

    കെ എസ് ആർ ടി സി

    • Share this:
      കോഴിക്കോട് : KSRTC കണ്ടക്ടർ തസ്തികയിലേക്ക് വീണ്ടും എംപാനൽ നിയമനം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗാർത്ഥികൾ. 2500 ഓളം പേർ നിയമനം ലഭിക്കാതെ പുറത്ത് നിൽക്കുമ്പോഴാണ് സര്‍ക്കാർ നീക്കമെന്നും ലിസ്റ്റിന്റെ കാലാവധി നാലര വര്‍ഷത്തേക്ക് നീട്ടണമെന്ന ചട്ടം ലംഘിക്കപ്പെടുകയാണെന്നും ഉദ്യോഗാര്‍ത്ഥികൾ ആരോപിക്കുന്നു.

      Also Read-ആയിരത്തോളം സർവീസുകൾ റദ്ദാക്കിയിട്ടും കെഎസ്ആർടിസിയുടെ വരുമാനം കൂടി

      ഹൈക്കോടതി ഉത്തരവ് പ്രകാരം നാലായിരത്തോളം പേർക്കാണ് നിയമനം ലഭിക്കേണ്ടത്. അ‍‍ഡ്വൈസ് മെമ്മോ ലഭിച്ചവരില്‍ 1400 ഓളം പേർ മാത്രമെ ഇതുവരെ ജോലിക്ക് ഹാജരായിട്ടുള്ളു. ശേഷിച്ച 3600 ഓളം തസ്തികളില്‍ വീണ്ടും എം.പാനല്‍ നിയമനത്തിനാണ് സര്‍ക്കാര്‍ നീക്കം. 2500 ഓളം പേര്‍ പുറത്തുനില്‍ക്കെ ഇത്തരമൊരു പിന്‍വാതില്‍ നിയമനനീക്കം, ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്നതാണ് എന്നാണ് ആരോപണം.

      Also Read-KSRTC എംപാനൽ‌ ജീവനക്കാരെ പിരിച്ചുവിട്ടേതീരൂവെന്ന് ഹൈക്കോടതി

      2013 മെയിലാണ് കണ്ടക്ടര്‍ റാങ്ക്‌ലിസ്റ്റ് നിലവില്‍ വന്നത്. മൂന്നര വര്‍ഷം നീണ്ട റാങ്ക് ലിസ്റ്റ് സര്‍ക്കാര്‍ റദ്ദ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കേസ് കോടതിയിലായതിനാൽ സാധിച്ചില്ല. പുതിയ റാങ്ക് ലിസ്റ്റ് വന്നില്ലെങ്കില്‍ നിലവിലെ ലിസ്റ്റ് നാലര വര്‍ഷത്തേക്ക് നീട്ടണമെന്നാണ് ചട്ടം. ഇത് ലംഘിച്ചുകൊണ്ടാണ് എം പാനൽ നിയമനം നടത്താൻ സർക്കാർ നീക്കം. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ.

      First published: