നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • KSRTC|പഴയ ബസുകൾ ഇനി കടകള്‍; ഹോർട്ടി കോർപ് പച്ചക്കറി മുതൽ ജയിൽ ചപ്പാത്തിവരെ കിട്ടും

    KSRTC|പഴയ ബസുകൾ ഇനി കടകള്‍; ഹോർട്ടി കോർപ് പച്ചക്കറി മുതൽ ജയിൽ ചപ്പാത്തിവരെ കിട്ടും

    92 ഡിപ്പോകളിലും കാലാവധി കഴിഞ്ഞ ബസുകൾ കടകളാക്കി മാറ്റാൻ കോർപ്പറേഷൻ ആലോചിക്കുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: കാലാവധി കഴിഞ്ഞ കെഎസ്ആർടി ബസുകൾ കട്ടപ്പുറത്ത് കിടക്കുന്നത് മിക്ക ഡിപ്പോകളിലെയും കാഴ്ചയാണ്. ഉപയോഗ ശൂന്യമായ ഈ ബസുകൾ ഇനി മുതൽ വെറും ബസുകളായിരിക്കില്ല. ഇവയ്ക്ക് രൂപമാറ്റം വരുന്നു.

      92 ഡിപ്പോകളിലും കാലാവധി കഴിഞ്ഞ ബസുകൾ കടകളാക്കി മാറ്റാൻ കോർപ്പറേഷൻ ആലോചിക്കുന്നു. ‘കെഎസ്ആർടിസി സേഫ് ടു ഈറ്റ്' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതി ഉടൻ തന്നെ തുടങ്ങും. സർക്കാർ ഉടമസ്ഥതയിലുള്ള ആഹാര സാധനങ്ങളായിരിക്കും ഇവിടെ വിൽക്കുക.

      ഹോർട്ടികോർപിന്റെ പച്ചക്കറി കിറ്റ്, കെപ്കോയുടെ ചിക്കൻ, ജയിൽ ചപ്പാത്തി, മത്സ്യഫെ‍ഡിന്റെ മത്സ്യം, വനംവകുപ്പിന്റെ തേൻ ഉൾപ്പെടെയുള്ള വിഭവങ്ങൾ, മിൽമ പാൽ, മീറ്റ് പ്രോഡകട്സ് ഓഫ് ഇന്ത്യയുടെ ഉൽപന്നങ്ങൾ, കുടുംബശ്രീകളുടെ ഉൽപന്നങ്ങൾ തുടങ്ങിയവയാണു വിൽപനയ്ക്ക് ഉദ്ദേശിക്കുന്നത്.

      TRENDING:Corona Blues |കാനഡയിലെ ജോലി സ്വപ്നം തകർന്നു; മാനസികനില തെറ്റിയ യുവാവ് വിവസ്ത്രനായി റോഡിലൂടെ ഓടി
      [PHOTO]
      Naomi Osaka|ടെന്നിസ് താരം നവോമി ഒസാക്കയുടെ സ്വിമ്മിംഗ് സ്യൂട്ട് ചിത്രങ്ങൾക്ക് വിമർശനം; അതൃപ്തി അറിയിച്ച് താരം
      [PHOTO]
      'ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല!'; മിൽമ ഫായിസിന് പേറ്റന്റ് കൊടുക്കാതെ ശരിയാവൂലെന്ന് സോഷ്യൽ മീഡിയ
      [NEWS]


      നഗരത്തിന്റെ സാധ്യതയനുസരിച്ചു ഡിപ്പോകളിൽ എത്ര ബസുകൾ ഇത്തരത്തിൽ ഷോപ്പുകളാക്കി മാറ്റണമെന്നു തീരുമാനിച്ച് അവ ലേലം ചെയ്തു നൽകും. 150 ബസുകൾ തുടക്കത്തിൽ ഇങ്ങനെ മാറ്റുമെന്നാണ് എംഡി ബിജു പ്രഭാകർ പറഞ്ഞിരിക്കുന്നത്.

      തിരുവനന്തപുരം, കോഴിക്കോട് , കൊച്ചി ഡിപ്പോകളികളിൽ ഓന്നോ രണ്ടോ ബസ് ഹോട്ടലാക്കി മാറ്റുന്നതിനും ഉദ്ദേശിക്കുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ ബസിൽ പലചരക്ക് വ്യാപാരവും ആലോചിക്കുന്ന ഷോപ്പ് ഓൺ വീൽ പദ്ധതി മോട്ടർ വാഹന വകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ തുടങ്ങും. ഇത് നഗരം ചുറ്റി സാധനം വിൽക്കും.
      Published by:Gowthamy GG
      First published:
      )}