• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'KSRTC ശമ്പളം കുടിശിക തീർത്ത് മുഴുവനായി നാളെ നൽകും'; മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് യൂണിയനുകൾ

'KSRTC ശമ്പളം കുടിശിക തീർത്ത് മുഴുവനായി നാളെ നൽകും'; മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് യൂണിയനുകൾ

രണ്ടു മാസത്തെ ശമ്പളം നാളെ തന്നെ നല്‍കുമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി യൂണിയനുകള്‍ അറിയിച്ചു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് നാളെ വിതരണം ചെയ്യുക

representative image

representative image

  • Last Updated :
  • Share this:
    തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പ്രതിസന്ധിക്ക് പരിഹാരം കാണാനായി നടത്തിയ ചർച്ച ഫലപ്രദം. ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായി യൂണിയനുകൾ ചർച്ചയ്ക്കുശേഷം പറഞ്ഞു. അതേസമയം സിംഗിൾ ഡ്യൂട്ടി സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുകയാണെന്ന് യൂണിയനുകൾ പറയുന്നു. അതിനിടെ പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കുമെന്നാണ് ചർച്ചയിൽ സർക്കാർ അറിയിച്ചത്.

    രണ്ടു മാസത്തെ ശമ്പളം നാളെ തന്നെ നല്‍കുമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി യൂണിയനുകള്‍ അറിയിച്ചു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് നാളെ വിതരണം ചെയ്യുക. എല്ലാ മാസവും അഞ്ചാം തീയതിയ്ക്കുള്ളിൽ ശമ്പളം നല്‍കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വിജയമാണെന്ന് സി ഐ ടി യു അറിയിച്ചു.

    അതേസമയം, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അടുത്തമാസം മുതല്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് ഡ്യൂട്ടി നടപ്പാക്കുക. സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെ ഗതാഗത മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സി ഐ ടി യു ആരോപിച്ചു.

    രണ്ടു മാസത്തെ ശമ്പള കുടിശ്ശിക നാളെ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ടിഡിഎഫ് പ്രതിനിധി എം. വിൻസന്റ് എം.എൽ.എ പറഞ്ഞു. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നൽകുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. എട്ടു മണിക്കൂർ സിംഗിൾ ഡ്യൂട്ടി മാത്രമേ ടിഡിഎഫ് അംഗീകരിക്കുവെന്നും അദ്ദേഹം പറഞ്ഞു.

    Also Read- KSRTC ശമ്പളം: മന്ത്രി ആന്‍റണി രാജുവിനെ തടഞ്ഞ് ജീവനക്കാരുടെ പ്രതിഷേധം

    ചർച്ച വിജയമായിരുന്നുവെന്ന് സിഐടിയു അനുകൂല സംഘടനയായ കെഎസ്ആർടിഇഎ പ്രതിനിധി എസ് വിനോദ്, പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടപെടൽ ഗുണകരമായി. ട്രേഡ് യൂണിയനുകൾ പൊതുവെ അംഗീകരിച്ചു. എട്ട് മണിക്കർ ഡ്യൂട്ടി അംഗീകരിച്ചു. എന്നാൽ 12 മണിക്കൂർ ഡ്യൂട്ടിയിൽ തർക്കമുണ്ട്. എം പാനൽ ജീവനക്കാരെ പുനരധിവാസിപ്പിക്കും. കൂപ്പൺ ആരും വാങ്ങിയില്ല. നാളെ കൊണ്ട് ശമ്പളം പൂർണമായും നൽകും. പ്പൺ വാങ്ങേണ്ടി വരില്ല. യൂണിയൻ സംരക്ഷണത്തിൽ തർക്കം തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
    Published by:Anuraj GR
    First published: