• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTCയുടെ വാടക സ്കാനിയ സിസിക്കാർ കൊണ്ടുപോയി; യാത്രക്കാർ പെരുവഴിയിലായി

KSRTCയുടെ വാടക സ്കാനിയ സിസിക്കാർ കൊണ്ടുപോയി; യാത്രക്കാർ പെരുവഴിയിലായി

ബസ് പുറപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് സ്റ്റാന്റിലെത്തിയ സിസിക്കാര്‍ ബസില്‍ കയറി യാത്രക്കാരെ ഇറക്കി ലഗേജുകളും, ബ്ലാങ്കറ്റുമെല്ലാം ഇറക്കിയശേഷം ബസുമെടുത്ത് സ്ഥലം വിടുകയായിരുന്നു

ksrtc_scania

ksrtc_scania

  • Share this:
    ബെംഗളൂരു: കുടിശിക തുക മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാരെ പെരുവഴിയിലിറക്കി വിട്ട് കെ.എസ്.ആര്‍.ടി.സി സ്‌കാനിയാ ബസ് സിസിക്കാര്‍ പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടൊനൊരുങ്ങിയ ബസാണ് സിസിക്കാര്‍ പിടിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചു മണിക്ക് മൈസൂര്‍ സാറ്റലൈറ്റ് സ്റ്റാന്റിലാണ് സംഭവം നടന്നത്.

    മുംബൈ മഹാവോയേജേഴ്‌സാണ് ബസും രണ്ടു ഡ്രൈവര്‍മാരെയും കെഎസ്ആര്‍ടിസിക്ക് വാടകയ്ക്ക് നല്‍കിയിയത്. അഞ്ചു മാസത്തിലേറെയായി ബസിന്റെ സിസി കുടിശിക വരുത്തി. ബസ് പുറപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് സ്റ്റാന്റിലെത്തിയ സിസിക്കാര്‍ ബസില്‍ കയറി യാത്രക്കാരെ ഇറക്കി ലഗേജുകളും, ബ്ലാങ്കറ്റുമെല്ലാം ഇറക്കിയശേഷം ബസുമെടുത്ത് സ്ഥലം വിടുകയായിരുന്നു.

    45 യാത്രക്കാരാണ് ബുക്കുചെയ്തിരുന്നത്. പകരം ആറരയോടെ സൂപ്പര്‍ ഡിലക്സ് ബസ് എത്തിച്ചു. എന്നാല്‍ അതില്‍ 39 പേര്‍ക്കെ ഇരിക്കാനാകുമായിരുന്നുള്ളു. ബാക്കിവന്ന ആറുയാത്രക്കാര്‍ക്ക് പകരം സൗകര്യം ഏര്‍പ്പാടാക്കിയില്ല.​
    First published: