• HOME
  • »
  • NEWS
  • »
  • kerala
  • »
  • കെഎസ്ആർടിസി സ്കൂൾ ബോണ്ട് സർവ്വീസ്; കുറഞ്ഞ വാടക 20 ദിവസത്തേയ്ക്ക് ഒന്നര ലക്ഷം രൂപ

കെഎസ്ആർടിസി സ്കൂൾ ബോണ്ട് സർവ്വീസ്; കുറഞ്ഞ വാടക 20 ദിവസത്തേയ്ക്ക് ഒന്നര ലക്ഷം രൂപ

ഡീസൽ വില കൂടിയാൽ വാടക കൂടുതൽ നൽകണംബസിൽ കുറഞ്ഞത് 40 കുട്ടികൾക്ക് ഇരുന്ന് യാത്ര ചെയ്യാം; സാമൂഹിക അകലം സ്വകാര്യ ബസുകൾക്ക് മാത്രമെന്ന് ചുരുക്കം

  • Share this:
    തിരുവനന്തപുരം: കെഎസ്ആർടിസി സ്കൂൾ ബോണ്ട് സർവ്വീസ് കുറഞ്ഞ വാടക 20 ദിവസത്തേയ്ക്ക് ഒന്നര ലക്ഷം രൂപ. ഗതാഗതമന്ത്രി പുറത്ത് ഇറക്കിയ സ്‌കൂള്‍ ബസ് പ്രോട്ടോക്കോളിലെ മൂന്നാമത്തെ നിര്‍ദ്ദേശം ഇങ്ങനെ 'നിലവിലെ സാഹചര്യത്തില്‍ KMVR 221 പ്രകാരം പന്ത്രണ്ട് വയസ്സുവരെ പ്രായമുള്ളവര്‍ക്ക് ഒരു സീറ്റില്‍ രണ്ടു കുട്ടുകള്‍ക്ക് ഇരിക്കാം എന്ന ഇളവ് ഒഴിവാക്കേണ്ടതാണ്. ഒരു സീറ്റില്‍ ഒരു കുട്ടിക്ക് മാത്രമായി നിജപ്പെടുത്തണം'

    കെഎസ്ആര്‍ടിസി സ്‌കൂള്‍ ബസുകളായി ഓടിക്കുന്ന ബോണ്ട് സര്‍വ്വീസുകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്, ഒരു ട്രിപ്പില്‍ കുറഞ്ഞത് 40 കുട്ടികള്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. സ്‌കൂളുകള്‍ സ്വന്തം ബസില്‍ കുട്ടികളെ കൊണ്ട് വരണമെങ്കില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്നാണ് ഗതാഗത വകുപ്പിന്റെ പ്രോട്ടോക്കോള്‍. ഒരു് സീറ്റില്‍ ഒരാള്‍ക്ക് മാത്രമാണ് സ്‌കൂള്‍ ബസുകളില്‍ ഇരിക്കാന്‍ അനുമതി. എന്നാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സ്‌കൂളുകള്‍ക്ക് വിട്ട് നല്‍കുമ്പോള്‍ അത്തരം നിബന്ധനകള്‍ ഒന്നും ഇല്ലെന്ന് ചുരുക്കം.കൂടാതെ സ്‌കൂളിലെ ജീവനക്കാര്‍ക്കും യാത്ര ചെയ്യാം.

    ശനിയാഴ്ചയും ക്ലാസ് ഉണ്ടാകുമെന്ന വിദ്യാഭ്യാസ വകുപ്പ് തീരുമാനം കെഎസ്ആര്‍ടിസി അറിഞ്ഞിട്ടില്ല. 20 ദിവസത്തേയ്ക്കാണ് നിരക്ക് നിശ്ചയിച്ചത്. നിരക്ക് ഇങ്ങനെ. ദിവസം 100 കിലോമീറ്ററിന് 7500 രൂപ അടയ്ക്കണം. 20 ദിവസത്തേയ്ക്ക് ഒന്നര ലക്ഷം രൂപ. തുടര്‍ന്നുള്ള 20 കിലോമീറ്ററിന് പ്രതിദിനം 500 രൂപ നിരക്കില്‍ വാടക ഉയരും. 200 കിലോമീറ്റര്‍ ഒര് ദിവസം ഓടിയാല്‍ 20 ദിവസത്തേയ്ക്ക് രണ്ട് ലക്ഷം രൂപ സ്‌കൂള്‍ അധികൃതര്‍ വാടകയായി നല്‍കണം.

    ദിവസം നാല് ട്രിപ്പ് വരെ പോകും.വനിത കണ്ടക്ടര്‍മാര്‍ക്കാകും സ്‌കൂള്‍ ബോണ്ട് ബസിലെ ഡ്യൂട്ടി. ഡീസല്‍ വില വര്‍ധിക്കുന്നതനുസരിച്ച് ബോണ്ട് സര്‍വീസ് നിരക്കിലും മാറ്റം വരുത്തുമെന്നും കെഎസ്ആര്‍ടിസി മുന്നറിയിപ്പ് നല്‍കുണ്ട്.

    ബോണ്ട് സര്‍വ്വീസ് മാനദണ്ഡങ്ങളും വാടകയും നിശ്ചയിച്ച് കെഎസ്ആര്‍ടിസി ഉത്തരവ് ഇറക്കി. സ്‌കൂളുകള്‍ ഒരു മാസത്തെ തുക മുന്‍കൂറായി നല്‍കണം. ഓരോ മാസവും അഞ്ചാം തീയതിയ്ക്ക് മുന്‍പ് തുക നല്‍കണം. അല്ലെങ്കില്‍ സര്‍വ്വീസ് മുന്നറിയിപ്പ് ഇല്ലാതെ നിര്‍ത്തുമെന്നും കെഎസ്ആര്‍ടിസി അറിയിക്കുന്നു.

    സ്‌കൂളിന്റെ പേര് ബസ്സുകളില്‍ എഴുതി പ്രദര്‍ശിപ്പിക്കും. സ്‌കൂളുകള്‍ ആവശ്യപ്പെടുന്ന മുറയ്ക്കു സൂപ്പര്‍ ക്ലാസ് എ.സി ബസ്സുകളും കെ.എസ്.ആര്‍.ടി.സി അനുവദിക്കും. ഡീസല്‍ വില ലിറ്ററിന് 110 രൂപ എന്ന നിരക്കിലാണ് ഇപ്പോഴത്തെ നിരക്ക് നിശ്ചയിച്ചത്. വില 110 ന് മുകളില്‍ പോയാല്‍ ഇനിയും നിരക്ക് ഉയര്‍ത്തുമെന്നും ഉത്തരവില്‍ പറയുന്നു.
    Published by:Jayashankar Av
    First published: