• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC | മെയ് മാസത്തെ ശമ്പളം; 65 കോടി ധനസഹായം ആവശ്യപ്പെട്ട് മാനേജ്മെന്റ് സർക്കാരിന് കത്ത് നൽകി

KSRTC | മെയ് മാസത്തെ ശമ്പളം; 65 കോടി ധനസഹായം ആവശ്യപ്പെട്ട് മാനേജ്മെന്റ് സർക്കാരിന് കത്ത് നൽകി

ഏപ്രിൽ -മെയ് മാസങ്ങളിലെ മൂന്ന് പണിമുടക്കുകൾ 27 കോടി നഷ്ടമുണ്ടാക്കിയെന്നും അധികൃതർ പറയുന്നു. ലാഭവും നഷ്ടവും തമ്മിലുള്ള അന്തരം  കുറയ്ക്കാൻ കഴിയുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി

  • Share this:
തിരുവനന്തപുരം: കെഎസ്ആര്‍ടിസി (KSRTC)  ജീവനക്കാര്‍ക്ക് മെയ് മാസത്തെ ശമ്പളം (Salary) നല്‍കാന്‍ ധനസഹായം ആവശ്യപ്പെട്ട് മാനേജ്മെന്‍റ് സര്‍ക്കാരിന് കത്ത് നല്‍കി. 65 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ മാസത്തെ ശമ്പള വിതരണം നാളെയോടെ പൂര്‍ത്തിയാക്കും . 800 ഓളം ഉദ്യോഗസ്ഥര്‍ക്കാണ് ഏപ്രില്‍ മാസത്തെ ശമ്പളം ഇനി നല്‍കാനുള്ളത്. ഇതിനായി ആറ് കോടി രൂപ വേണം. ഓവര്‍ ഡ്രാഫ്റ്റും സര്‍ക്കാര്‍ സഹായവും ചേര്‍ത്ത് 70 കോടി രൂപ വച്ചാണ് ശമ്പള വിതരണം തുടങ്ങിയത്.
ഇന്നത്തെയും നാളത്തെയും ദിവസവരുമാനം ഉപയോഗിച്ച് ശമ്പള വിതരണം പൂര്‍ത്തിയാക്കാനാകുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ഏപ്രില്‍ മാസത്തെക്കാള്‍ പ്രതിസന്ധിയാണ് മെയ് മാസം കാത്തിരിക്കുന്നത്. ദിവസവരുമാനം കൊണ്ട് ശമ്പളം നല്‍കാനാവാത്ത സ്ഥിതിയാണ് കോര്‍പ്പറേഷനുള്ളത് .

സര്‍ക്കാര്‍ സഹായമായി കിട്ടുക 30 കോടി രൂപയാണ്. ഇപ്രാവിശ്യം നല്‍കിയതുപോലെ അധിക സഹായം ഇനി പ്രതീക്ഷിക്കുകയും വേണ്ട. നിലവില്‍ ഓവര്‍ഡ്രാഫ്റ്റെടുത്തതിനാല്‍ ഇനിയൊരെണ്ണം ഇത് തിരിച്ചടക്കാതെ ലഭിക്കില്ല. അതേസമയം, അഞ്ചാം തീയതി തന്നെ ശമ്പളം ലഭിക്കണമെന്ന ആവശ്യം യൂണിയനുകള്‍ വീണ്ടുമുയര്‍ത്തി. ആറാം തീയതി സമരത്തിന് ഭരണാനുകൂല സംഘടന കൂടിയായ സിഐടിയു ആഹ്വാനം ചെയ്തിട്ടുണ്ട്.

 Also Read- ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്സിഡി; പെട്രോൾ-ഡീസൽ വിലയും കുറയും

18,000 ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 52 കോടിരൂപ വേണ്ടിവന്നത്. ഏപ്രില്‍മാസത്തെ ശമ്പളം നല്‍കാന്‍ 76 കോടി രൂപയാണ് വേണ്ടിയിരുന്നത്. എസ്.ബി.ഐയിൽ നിന്നെടുത്ത ഓവർഡ്രാഫ്റ്റ് തിരിച്ചടയ്ക്കണമെന്നതാണ് ഇനി കെ.എസ്.ആർ.സിക്ക് മുന്നിലുള്ള വെല്ലുവിളി. ഫലത്തിൽ അടുത്ത മാസം ശമ്പളവിതരണം അനിശ്ചിതത്വത്തിലാണെന്ന സൂചനയാണ് ലഭിക്കുന്നത്.

മാർച്ചിലെ ശമ്പളം ഏപ്രിൽ 19 നാണ് നൽകിയത്. ഏപ്രിലിലെ ശമ്പളം മെയ് 21 നും. ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാന്‍ രണ്ടു തവണയായി സര്‍ക്കാര്‍ 50 കോടി രൂപ നല്‍കിയിരുന്നു.  എല്ലാ മാസവും സർക്കാർ ധനസഹായം പ്രതീക്ഷിക്കരുത് എന്ന നിർദേശത്തോടെയാണ് ആദ്യം അനുവദിച്ച 30 കോടിക്ക് പുറമേ കഴിഞ്ഞ ദിവസം 20 കോടി കൂടി ധനവകുപ്പ് നൽകിയത്.

Also Read- 'ഞങ്ങൾക്ക് എന്നും ജനങ്ങളാണ് ആദ്യം'; ഇന്ധനവില കുറിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി

ഏപ്രിൽ -മെയ് മാസങ്ങളിലെ മൂന്ന് പണിമുടക്കുകൾ 27 കോടി നഷ്ടമുണ്ടാക്കിയെന്നും അധികൃതർ പറയുന്നു. ലാഭവും നഷ്ടവും തമ്മിലുള്ള അന്തരം  കുറയ്ക്കാൻ കഴിയുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി. ഏപ്രിലിൽ  വരുമാനം 164.71 കോടി രൂപയായെങ്കിലും  ചിലവ് 251.21 കോടി രൂപയാണെന്ന് അധികൃതർ പറയുന്നത്.  വരവും ചെലവും തമ്മിലുള്ള അന്തരം  86.5 കോടി രൂപയും.   ഇതിൽ കാര്യമായ മാറ്റം വന്നില്ലെങ്കില്‍ തുടർമാസങ്ങളിലെ ശമ്പളവിതരണത്തിലും അനിശ്ചിതത്വം തന്നെയായിരിക്കും ഉണ്ടാവുക.

കേരളവും ഇന്ധന നികുതി കുറയ്ക്കും; കേന്ദ്ര സർക്കാർ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ


തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഇന്ധനത്തിനുള്ള എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരും നികുതി കുറച്ചു. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയുമാണ് സംസ്ഥാന സർക്കാർ കുറച്ചത്. ധനമന്ത്രി കെ എൻ ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം. 'കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണ്'- മന്ത്രി കെ എൻ ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Published by:Arun krishna
First published: