HOME » NEWS » Kerala » KSRTC SERVICE TO OTHER STATES WILL NOT BE AVAILABLE IMMEDIATELY

Unlock 1.0 Kerala| ഇതര സംസ്ഥാനങ്ങളിലേക്ക് KSRTC സര്‍വീസ് ഉടനുണ്ടാകില്ല: മന്ത്രി എ.കെ.ശശീന്ദ്രന്‍

സ്വകാര്യ ബസുടമകള്‍ എത്ര സമ്മര്‍ദമുണ്ടാക്കിയാലും ബസ് ചാര്‍ജ് കൂട്ടില്ലെന്നും ഗതാഗതമന്ത്രി

News18 Malayalam | news18-malayalam
Updated: June 8, 2020, 11:11 AM IST
Unlock 1.0 Kerala| ഇതര സംസ്ഥാനങ്ങളിലേക്ക് KSRTC സര്‍വീസ് ഉടനുണ്ടാകില്ല: മന്ത്രി എ.കെ.ശശീന്ദ്രന്‍
ak saseendran
  • Share this:
തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഉടനുണ്ടാകില്ല. സ്വകാര്യ ബസുടമകള്‍ എത്ര സമ്മര്‍ദമുണ്ടാക്കിയാലും ബസ് ചാര്‍ജ് കൂട്ടില്ലെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം മന്ത്രിയുമായുള്ള ഭിന്നത കാരണമാണ് കെ.എസ്.ആര്‍.ടി.സി എം.ഡി എം.പി ദിനേശ് രാജിവച്ചതെന്ന വാര്‍ത്തകള്‍ മന്ത്രി തള്ളി. യൂണിയനുകളുമായി കലഹിച്ച്‌ പുറത്തായ ടോമിന്‍ ജെ.തച്ചങ്കരിയുള്‍പ്പെടെ തന്നോട് നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും മന്ത്രി പറഞ്ഞു.

TRENDING:'Covid19|മുംബൈയ്ക്ക് കേരളത്തിൻറെ കൈത്താങ്ങ്‌| രണ്ടാമത്തെ ദൗത്യസംഘം ഇന്ന് യാത്ര തിരിക്കും [NEWS]Unlock 1.0 Kerala | കേരളത്തിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ; മാർഗനിർദേശങ്ങൾ ഇങ്ങനെ [NEWS]വൈദ്യുതി ബിൽ കണ്ട് ഞെട്ടിയോ? അമിതനിരക്കിൽ 'ഷോക്കടിച്ച്' ജനങ്ങൾ [NEWS]
സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെട്ടാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പുനസ്ഥാപിക്കും. സ്വകാര്യ ബസുടമകള്‍ സമരത്തിനിറങ്ങിയാലും ബസ് ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ദിവസേന കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം അഞ്ചേകാല്‍ കോടിയെന്ന കണക്ക് കഴിഞ്ഞദിവസം ഏഴേകാല്‍ കോടി പിന്നിട്ടെന്നും ഗതാഗതമന്ത്രി അറിയിച്ചു.
First published: June 8, 2020, 11:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories