നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC Strike | കെഎസ്ആര്‍ടിസി പണിമുടക്ക്: വലഞ്ഞ് ജനം; സംസ്ഥാനത്ത് 93 ശതമാനം സര്‍വ്വീസുകളും മുടങ്ങി

  KSRTC Strike | കെഎസ്ആര്‍ടിസി പണിമുടക്ക്: വലഞ്ഞ് ജനം; സംസ്ഥാനത്ത് 93 ശതമാനം സര്‍വ്വീസുകളും മുടങ്ങി

  ശമ്പള പരിഷ്‌കണം നടപ്പിലാന്‍  തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് സര്‍ക്കാറിന് തൊഴിലാളി സംഘടനകള്‍ മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

  KSRTC

  KSRTC

  • Share this:
   തിരുവനന്തപുരം:കെഎസ്ആര്‍ടിസി (KSRTC) ജീവനക്കാരുടെ പണിമുടക്ക് പുരോഗമിക്കുന്നു. യാത്രമാര്‍ഗം ഇല്ലാതെ ജനം വലഞ്ഞു.

   മുഴുവന്‍ തൊഴിലാളി സംഘടനകളും പണിമുടക്കിനെ പിന്തുണക്കുന്നതിനാല്‍ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി നടത്തുന്ന 93 ശതമാനം സര്‍വീസുകളും മുടങ്ങി.

   ശമ്പള പരിഷ്‌കണം നടപ്പിലാന്‍  തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് സര്‍ക്കാറിന് തൊഴിലാളി സംഘടനകള്‍ മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.എന്നാല്‍ ശമ്പള പരിഷ്‌കണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

   അതേ സമയം എസ് ആര്‍ ടി സി ജീവനക്കാര്‍ നടത്തുന്ന സമരത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ആന്റണി രാജു രംഗത്ത് വന്നു.പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരെ ബന്ദികളാക്കുന്ന കെഎസ്ആര്‍ടിസി സമരത്തിന് യാതൊരു ന്യായീകരണവുമില്ല.

   ശമ്പള പരിഷ്‌കരണം സംബന്ധിച്ച് തൊഴിലാളി യൂണിയനുകളും മാനേജ്‌മെന്റും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അനുഭാവപൂര്‍വ്വമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത് അദ്ദേഹം പറഞ്ഞു.

   യൂണിയനുകളുടെ ആവശ്യപ്രകാരമുളള ശമ്പള പരിഷ്‌കരണം 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കണമെന്നുള്ള തൊഴിലാളി യൂണിയനുകളുടെ കടുംപിടുത്തമാണ് സമരത്തിന് കാരണം. ഇത്തരം സമര രീതികള്‍ ആവര്‍ത്തിച്ചാല്‍ കെഎസ്ആര്‍ടിസിയെ അവശ്യ സര്‍വ്വീസുകളുടെ പട്ടികയിലുള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കേണ്ടി വരും.

   കോവിഡ് കാലഘട്ടത്തില്‍ വരുമാനമൊന്നുമില്ലാതിരുന്ന സമയത്തും കൃത്യമായി ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ മാസം തോറും 150 കോടിയോളം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ട പ്രകാരമുള്ള ശമ്പള പരിഷ്‌കരണത്തിന് മാസം തോറും 30 കോടി രൂപ അധികം കണ്ടെത്തേണ്ടതുണ്ട്.

   ഇപ്പോള്‍ തന്നെ ശമ്പളത്തിനും പെന്‍ഷനും സര്‍ക്കാരിനെ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസിയ്ക്ക് മാസം തോറുമുള്ള അധിക ബാധ്യത ഏറ്റെടുക്കാനാവാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ആവശ്യമാണ്. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി സംഘടനകള്‍ ആവശ്യപ്പെട്ട നിരക്കിലുള്ള ശമ്പളപരിഷ്‌കരണമെന്ന പിടിവാശിയാണ് യൂണിയനുകള്‍ സ്വീകരിച്ചത്.

   കോവിഡ് കാലഘട്ടത്തില്‍ വരുമാനവും ജീവിത മാര്‍ഗ്ഗവുമടഞ്ഞ, പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരെയാണ് ഈ സമരം ബാധിക്കുന്നത്. അതുകൊണ്ട് സാധാരണക്കാരുടെ ബുദ്ധിമുട്ടും സ്ഥാപനത്തിന്റെ ഭാവിയും കണക്കിലെടുത്ത് തൊഴിലാളി സംഘടനകള്‍ യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
   Published by:Jayashankar AV
   First published:
   )}