നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC Strike | ശമ്പള പരിഷ്‌കരണം വേണം; ഇന്ന് അര്‍ദ്ധരാത്രി മുതല്‍ KSRTC പണിമുടക്ക്

  KSRTC Strike | ശമ്പള പരിഷ്‌കരണം വേണം; ഇന്ന് അര്‍ദ്ധരാത്രി മുതല്‍ KSRTC പണിമുടക്ക്

  ബിഎംഎസും, കെഎസ്ആര്‍ടിഇഎയും 24 മണിക്കൂറും , ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.

  ksrtc

  ksrtc

  • Share this:
   തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി(KSRTC) തൊഴിലാളി യൂണിയനുകള്‍ പണിമുടക്കും. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ബിഎംഎസും, കെഎസ്ആര്‍ടിഇഎയും 24 മണിക്കൂറും , ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.

   യൂണിയനുകള്‍ സമരത്തിന് പോകരുതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭ്യര്‍ഥിച്ചു. അതേസമയം സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവംബര്‍ ഒന്‍പതു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ഓണേഴ്സ് കോര്‍ഡിനേഷന്‍ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നല്‍കി. മിനിമം ചാര്‍ജ് 12രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം.

   ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രനിരക്ക് വര്‍ദ്ധപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

   കോവിഡ്സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിട്ടുണ്ട്. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.

   'ആനയെ കാണാൻ പോകുകയാണ്, പറ്റിയാൽ ഒരെണ്ണത്തിനെ വാങ്ങിയിട്ടേ തിരികെ വരൂ'; കത്തെഴുതി വെച്ച് നാടുവിട്ടു പോയ വിദ്യാർത്ഥികളെ കണ്ടെത്തി

   ആനയെ (elephant)കാണാൻ നാടുവിട്ടു പോയ വിദ്യാർത്ഥികളെ (Students)രണ്ട് ഒരു ദിവസത്തിനുശേഷം കണ്ടെത്തി. ചൊവ്വാഴ്ച്ച സ്കൂളിൽ പോയതിന് ശേഷമാണ് പത്താം ക്ലാസ് വിദ്യാർത്ഥികളായ പതിനാലുകാരെ കാണാതാകുന്നത്.

   'ആനയെ കാണാൻ പോകുകയാണ്, പറ്റിയാൽ ഒരാനയെ വാങ്ങിയിട്ടേ തിരികേ വരൂ' എന്ന് കത്തെഴുതി വെച്ചാണ് വിദ്യാർത്ഥികൾ പുറപ്പെട്ടത്. കരിമണ്ണൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കോടനാട് ആനപരിശീലന കേന്ദ്രത്തിനു സമീപത്തു നിന്നാണ് കോടനാട് പൊലീസ് കണ്ടെത്തിയത്.

   ആനയെ കാണാൻ നാടുവിട്ടു പോയെ വിദ്യാർത്ഥികളെ കോടനാട്, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് അന്വേഷിച്ചിരുന്നു. കരിമണ്ണൂരിൽ നിന്ന് കണ്ടെത്തിയ വിദ്യാർത്ഥികളെ കരിമണ്ണൂർ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

   ക്ലാസിൽ കയറാതെ ആനയെ കാണാൻ പോയതിന് അധ്യാപകൻ വിദ്യാർത്ഥികളെ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടികൾ നാടുവിട്ടു പോയത്. ക്ലാസിൽ കയറാതിരുന്നതിന് രക്ഷിതാക്കളെ വിളിപ്പിക്കുമെന്ന് ഭയന്ന് നാടുവിടുകയായിരുന്നു.

   വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ സ്കൂളിൽ കയറാതെ സമീപ പ്രദേശത്ത് ഉണ്ടായിരുന്ന ആനയെ കാണാൻ പോയി. ഇതറിഞ്ഞ അധ്യാപകൻ സ്കൂളിൽ വരാതിരുന്ന വിവരം വീട്ടിൽ വിളിച്ചറിയിക്കുമെന്ന് പറഞ്ഞു. ആനയെ കാണാൻ പോയ വിവരം അറിഞ്ഞാൽ അച്ഛൻ തല്ലുമെന്നും അതിനാൽ നാടുവിട്ടു പോകുകയാണെന്നും കുട്ടികളിൽ ഒരാൾ സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശവും അയച്ചിരുന്നു. ഇതിനൊപ്പം സുഹൃത്തിന്റെ വീട്ടിൽ ഏൽപിച്ച നോട്ട്ബുക്കിൽ കത്തും എഴുതിവെച്ചായിരുന്നു പോയത്.
   Published by:Jayesh Krishnan
   First published:
   )}