നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC Strike | കെഎസ്ആര്‍ടിസി പണിമുടക്ക് നേരിടാന്‍ ഡയസ്‌നോണ്‍; ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും

  KSRTC Strike | കെഎസ്ആര്‍ടിസി പണിമുടക്ക് നേരിടാന്‍ ഡയസ്‌നോണ്‍; ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും

  ബിഎംഎസും, കെഎസ്ആര്‍ടിഇഎയും 24 മണിക്കൂറും , ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   KSRTC Strikeതിരുവനന്തപുരം:കെഎസ്ആര്‍ടിസി (KSRTC) പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍.ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പണിമുടക്കുന്നത്‌.പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ബിഎംഎസും, കെഎസ്ആര്‍ടിഇഎയും 24 മണിക്കൂറും , ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.

   അതേ സമയം കെഎസ്ആര്‍ടിസി തൊഴിലാളി പണിമുടക്കിനെതിരെ ഗതാഗതമന്ത്രി ആന്റണി രാജു രംഗത്ത് വന്നു.യൂണിയനുകള്‍ തീരുമാനം മാറ്റാന്‍ തയ്യാറാറകണമെന്നും
   ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങല്‍ തള്ളില്ല.30 കോടിയുടെ അധിക ബാധ്യതായണ് ശമ്പള പരിഷ്‌കരണം മൂലം ഉണ്ടാകുന്നത്. തൊഴിലാളികള്‍ സ്വയം അത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

   അതേസമയം സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവംബര്‍ ഒന്‍പതു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ഓണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നല്‍കി. മിനിമം ചാര്‍ജ് 12രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം.

   ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രനിരക്ക് വര്‍ദ്ധപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

   കോവിഡ്‌സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിട്ടുണ്ട്. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.

   Malappuram | മഫ്ത്ത ധരിക്കുന്നതിനിടെ വായിൽ കടിച്ചുപിടിച്ച പിൻ 12കാരി അബദ്ധത്തിൽ വിഴുങ്ങി; ഡോക്ടർമാർ സർജറി കൂടാതെ പുറത്തെടുത്തു

   .മ​ഫ്ത്ത ധ​രി​ക്കു​ന്ന​തി​നി​ടെ വാ​യി​ല്‍ ക​ടി​ച്ച്‌പി​ടി​ച്ച പിന്‍ (Safety Pin) 12 വയസുകാരി അബദ്ധത്തില്‍ വിഴുങ്ങി. പെൺകുട്ടിയുടെ ആമശയത്തിൽ തറഞ്ഞിരുന്ന പിൻ ഡോക്ടർമാർ വിദഗ്ദ്ധ ചികിത്സയിലൂടെ പുറത്തെടുത്തു. ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി​യുടെ ആമാശയത്തില്‍ നിന്നാണ് പിന്‍ ശസ്ത്രക്രിയ കൂടാതെ ഡോക്ടർമാർ പുറത്തെടുത്തത്. മലപ്പുറം (Malappuram) പെരിന്തൽമണ്ണയിലെ ആശുപത്രിയിലാണ് ചികിത്സ നടത്തിയത്.

   പിന്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് പെൺകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലേക്ക് മാറ്റി. എ​ക്സ് റേ ​പ​രി​ശോ​ധ​ന​യി​ല്‍ ആ​മാ​ശ​യ​ത്തി​ല്‍ പി​ന്‍ ത​റ​ച്ച​താ​യി വ്യക്തമായി. തുടർന്ന് ശസ്ത്രക്രിയ കൂടാതെ തന്നെ എൻഡോസ്കോപ്പി വഴി പിൻ പുറത്തെടുക്കുകയായിരുന്നു. ഗ്യാ​സ്ട്രോ എ​ൻഡോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ജു സേ​വ്യ​ര്‍, ഗ്യാ​സ്ട്രോ എ​ന്‍ൻഡോ​ള​ജി​സ്​​റ്റ്​ ഡോ. ​ബി​പി​ന്‍, ഡോ. ​സാ​ജ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിലാണ് അതി സങ്കീർണമായ എൻഡോസ്കോപ്പി നടത്തിയത്.
   Published by:Jayashankar AV
   First published:
   )}