• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC Strike | കെഎസ്ആര്‍ടിസി പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടിയിലേയ്ക്ക്

KSRTC Strike | കെഎസ്ആര്‍ടിസി പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടിയിലേയ്ക്ക്

കെഎസ്ആര്‍ടിസിയെ അവശ്യ സര്‍വ്വീസാക്കി മാറ്റിയാല്‍ സമരത്തിനെതിരെ നിയമനടപടി എടുക്കാനാകും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം:കെഎസ്ആര്‍ടിസി(ksrtc) പണിമുടക്ക് നേരിടാന്‍ കടുത്ത നടപടിയിലേയ്ക്ക് സര്‍ക്കാര്‍.തകര്‍ച്ചയുടെ പടുകുഴിയിലേയ്ക്ക് നീങ്ങുമ്പോഴാണ് കെഎസ്ആര്‍ടിസിയില്‍ തൊഴിലാളികള്‍ വീണ്ടുമൊരു സമരം നടത്തുന്നത്.

    കോവിഡ്(covid19) നല്‍കിയ തിരിച്ചടിയ്ക്കൊപ്പം തൊഴിലാളി സംഘടനകളുടെ നിസഹകരണം കൂടിയായതോടെ കടുത്ത പ്രതിസന്ധിയിലേയ്ക്കാണ് കെഎസ്ആര്‍ടിസി നീങ്ങുന്നത്.ഈ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേയ്ക്ക് പോകാന്‍ ഗതാഗത വകുപ്പ്(Transport Department) തീരുമാനിച്ചത്.

    ശമ്പള പരിഷ്‌കരണം നടപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് പോകുമെന്നാണ് തൊഴിലാളി സംഘടനകളുടെ മുന്നറിയിപ്പ്. ഇത് തടയുക എന്ന ലക്ഷ്യത്തിലാണ് കെഎസ്ആര്‍ടിസിയെ അവശ്യ സര്‍വ്വീസില്‍ പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. അവശ്യ സര്‍വ്വീസില്‍ പെടുത്തിയാല്‍ അനധികൃത സമരത്തിനെതിരെ സര്‍ക്കാരിന് എസ്മ പ്രയോഗിക്കാനാകും. തൊഴിലാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാകും. ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടും തൊഴിലാളികള്‍ പണിമുടക്ക് സമരത്തില്‍ നിന്ന് പിന്‍മാറിയിരുന്നില്ല.

    കോവിഡ് പ്രതിസന്ധിയ്ക്കിടെ ജനങ്ങളെ തെരുവില്‍ നിര്‍ത്തികൊണ്ടുള്ള തൊഴിലാളികളുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു. പൊതുജനവും സമരം അംഗീകരിക്കില്ല. എല്ലാ മാസവും സര്‍ക്കാര്‍ 80 കോടി രൂപ കെഎസ്ആര്‍ടിസിയ്ക്ക് ശമ്പളം നല്‍കാനായി നല്‍കുന്നുണ്ട്. എന്നാല്‍ തൊഴിലാളി സംഘടനകളുടെ ഇത്തരം പ്രവണത കയ്യുംകെട്ടി നോക്കി നല്‍ക്കാനാകില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു

    ശമ്പള പരിഷ്‌കരണത്തില്‍ ഇനി സര്‍ക്കാര്‍ സ്വന്തം നിലിയില്‍ മുന്നോട്ട് പോകി്ല്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ട സാവകാശം അനുവദിക്കാത്ത സാഹചര്യത്തില്‍ ഇനി എന്തിന് സ്വന്തം നിലയില്‍ മുന്നോട്ട് പോകണമെന്നും ആന്റണി രാജു ചോദിച്ചു. മുപ്പത് മണിക്കൂര്‍ പോലും സര്‍ക്കാരിന് സാവകാശം നല്‍കിയില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.

    ഇന്നലെ രാത്രിമുതലുള്ള ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ അടക്കം മുടക്കിയാണ് ജീവനക്കാരുടെ പണിമുടക്ക് സമരം. എല്ലാ തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായതിനാല്‍ ബസ് സര്‍വ്വീസുകള്‍ പൂര്‍ണമായും മുടങ്ങി. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ കൂടുതലായി ആശ്രയിക്കുന്ന തെക്കന്‍ ജില്ലകളിലെയും, ദീര്‍ഘദൂര യാത്രക്കാരെയുമാണ് സമരം കൂടുതല്‍ വലച്ചത്.

    സിഐടിയു, ബിഎംഎസ് യൂണിയനുകള്‍ ഒര് ദിവസവും ഐഎന്‍ടിയുസി യൂണിയനായ ടിഡിഎഫ് രണ്ട് ദിവസവുമാണ് പണി മുടക്കുന്നത്. നാളെത്തെ പണിമുടക്കിന് എഐടിയുസിയും പിന്തുണ അറിയിച്ചിട്ടുണ്ട്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നു. സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഈ മാസം രണ്ട് ദിവസത്തെ ശമ്പളം കിട്ടില്ല.
    Published by:Jayashankar Av
    First published: