നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC | പമ്പ- നിലയ്ക്കൽ സർവ്വീസിനുള്ള രണ്ടു ബസുകൾ ചോർന്നൊലിക്കുന്നത്; ഡിപ്പോ എഞ്ചിനിയർക്ക് സസ്പെൻഷൻ

  KSRTC | പമ്പ- നിലയ്ക്കൽ സർവ്വീസിനുള്ള രണ്ടു ബസുകൾ ചോർന്നൊലിക്കുന്നത്; ഡിപ്പോ എഞ്ചിനിയർക്ക് സസ്പെൻഷൻ

  'റിസർവ് പൂളിൽ ആയിരത്തോളം കണ്ടീഷൻ ഉള്ള ബസുകൾ ഉള്ളപ്പോഴാണ് ഇത് പോലെ തകരാറുള്ള ബസുകൾ പരിശോധിക്കാതെ സർവ്വീസിനായി നൽകുന്നത്'

  കെ.എസ്.ആർ.ടി.സി.

  കെ.എസ്.ആർ.ടി.സി.

  • Share this:
   തിരുവനന്തപുരം: പമ്പ- നിലയ്ക്കൽ ചെയിൻ സർവ്വീസ് നടത്തിപ്പിനായി നൽകിയ ബസുകളിൽ രണ്ടെണ്ണെത്തിന്റെ മേൽക്കൂര ചോർന്ന് വെള്ളം ഒലിച്ചിറങ്ങിയത് കണ്ടെത്തിയ സംഭവത്തിൽ ഡിപ്പോ എഞ്ചിനിയറെ സസ്പെൻഡ് ചെയ്തതായി കെ എസ് ആർ ടി സി (KSRTC) എംഡി അറിയിച്ചു. പമ്പ-നിലയ്ക്കൽ (Pampa) സർവീസിനുള്ള ബസുകൾ നൽകേണ്ട ചുമതല വഹിച്ചിരുന്ന തിരുവനന്തപുരം (Thiruvananthapuram) സെൻട്രൽ ഡിപ്പോയിലെ, ഡിപ്പോ എഞ്ചിനീയർ സന്തോഷ് സി.എസിനെയാണ് സസ്പെഡ് ചെയ്തത്. റിസർവ് പൂളിൽ ആയിരത്തോളം കണ്ടീഷൻ ഉള്ള ബസുകൾ ഉള്ളപ്പോഴാണ് ഇത് പോലെ തകരാറുള്ള ബസുകൾ പരിശോധിക്കാതെ സർവ്വീസിനായി നൽകുന്നത്. ഇത് പതിവ് സംഭവമായി മാറിയതോടെയാണ് ആദ്യമായി നടപടി സ്വീകരിച്ചതെന്നും കെഎസ്ആർടിസി എംഡി വ്യക്തമാക്കുന്നു.

   ശബരിമല സ്പെഷ്യൽ സർവ്വീസ് നടത്താനായി അനുയോജ്യമായ ബസുകൾ നൽകുന്നതിന് വേണ്ടി നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബസുകളുടെ മെക്കാനിക്കൽ കണ്ടീഷൻ, ബോഡി കണ്ടീഷൻ, എന്നിവ പരിശോധിച്ച് കുറ്റമറ്റതാക്കി രണ്ട് ചെക്ക് ലിസ്റ്റുകൾ തയ്യാറാക്കി തിരുവനന്തപുരം ഡി.സി.പിക്ക് കീഴിലുള്ള മൂന്നു ഡിപിസി വർക്ക്ഷോപ്പ് തലവൻമാർക്ക് ചുമതലയും നൽകിയിരുന്നു. തുടർന്ന് തിരുവനന്തപുരം ഡിസിപി പൂളിൽ നിന്നുള്ള ബസുകളിൽ മെക്കാനിക്കൽ കണ്ടീഷൻ, ബോഡി കണ്ടീഷൻ എന്നിവ പരിശോധിച്ച് ഡിപ്പോ എഞ്ചിനീയറും, അസിസ്റ്റ്റ്റ് ഡിപ്പോ എ‍ഞ്ചിനീയറും റിപ്പോർട്ട് നൽകിയ ബസുകളാണ് പമ്പയിലേക്ക് അയച്ചത്. ഇതിൽ JN 481, JN 434 എന്നീ ബസുകളുടെ മേൽക്കൂര ചോർന്ന് വെള്ളം ഒലിക്കുന്ന വീഡിയോ യാത്രക്കാരും, ബസ് ജീവനക്കാരും സിഎംഡിക്ക് അയച്ച് കൊടുത്തതിനെ തുടർന്നാണ് ഡിപ്പോ എഞ്ചിനീയറെ സസ്പെൻഡ് ചെയ്തത്.

   അയ്യപ്പ ഭക്തർക്കായി കെഎസ്ആർടിസിയുടെ ചാർട്ടേർഡ് ട്രിപ്പുകൾ

   തിരുവനന്തപുരം; പമ്പയിൽ കൂട്ടമായി എത്തുന്ന അയ്യപ്പഭക്തർക്ക് വേണ്ടി കെഎസ്ആർടിസി ചാർട്ടേർഡ് ട്രിപ്പുകൾ ആരംഭിച്ചു.
   അയ്യപ്പഭക്തരുടെ സൗകര്യാർത്ഥം സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലേയ്ക്കും, റയിൽവേ സ്‌റ്റേഷനുകളിലേയ്ക്കും ഈ സൗകര്യം ലഭ്യമാണ്.

   Also Read- KSRTC| കെഎസ്ആർടിസി കെട്ടിട നിർമ്മാണത്തിൽ ക്രമക്കേട്; മുൻ ചീഫ് എഞ്ചിനീയർക്ക് സസ്പെൻഷൻ

   പമ്പയിൽ നിന്നും, ചെങ്ങന്നൂർ, കോട്ടയം, കുമളി, എറണാകുളം, തിരുവനന്തപുരം, ​ഗുരുവായൂർ, തൃശ്ശൂർ, പാലക്കാട്, തെങ്കാശ്ശി, പളനി, കോയമ്പത്തൂർ, ചേർത്തല, പന്തളം, നിലയ്ക്കൽ, ആലപ്പുഴ, ഓച്ചിറ, നെയ്യാറ്റിൻകര, എരുമേലി, കന്യാകുമാരി, വിതുര, എന്നിവടങ്ങളിലേക്കും ഭക്തർക്ക് ചാർട്ടേഡ് ട്രിപ്പുകൾ ബുക്ക് ചെയ്യാനാകും.

   കൂടുതൽ വിവരങ്ങൾക്ക്:-18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും
   04735 203445 പമ്പ കട്രോൾ റൂം നമ്പറിലേക്കും
   rsnksrtc@kerala.gov.in
   എന്ന മെയിൽ വിലാസത്തിലും
   0471 - 2463799
   0471- 2471011
   ext 238, 290
   094470 71 021
   എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.
   കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
   മൊബൈൽ - 9447071021
   ലാൻഡ്‌ലൈൻ - 0471-2463799
   സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
   വാട്സാപ്പ് - 8129562972
   Published by:Anuraj GR
   First published:
   )}