• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC ബസിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍;ആറു ജീവനക്കാര്‍ക്കെതിരെ നടപടി

KSRTC ബസിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍;ആറു ജീവനക്കാര്‍ക്കെതിരെ നടപടി

അപകടകരമാകും വിധം ഓവർടേക്ക് ചെയ്തത് കൊണ്ടാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി.

  • Share this:

    തിരുവനന്തപുരം: ചടയമംഗലത്ത് എം.സി റോഡിൽ വാഹന അപകടത്തിൽ രണ്ട് കോളേജ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവറെ സസ്പെൻഡ് ചെയ്തു. അശ്രദ്ധമായി ഓവർടേക്ക് ചയ്തതാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ. ബിനുവിനെ സസ്പെൻഡ് ചെയ്തത്. ഫെബ്രുവരി 28നായിരുന്നു സംഭവം.

    ചടയമംഗലം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസ് സർവ്വീസ് നടത്തവെ നെട്ടയത്തറയിൽ വെച്ച് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിനെ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ഓവർ ടേക്ക് ചെയ്യുമ്പോഴായിരുന്നു അപകടം. അപകടത്തിൽപെട്ട് രണ്ടുപേരും മരണപ്പെടുകയായിരുന്നു. അപകടകരമാകും വിധം ഓവർടേക്ക് ചെയ്തത് കൊണ്ടാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി.

    Also read-കൊല്ലം ചടയമംഗലത്ത് KSRTC ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ട് വിദ്യാർഥികൾ മരിച്ചു

    ഗുരുതര ചട്ടലംഘനവും, അച്ചടക്കലംഘനവും നടത്തിയ ആറു ജീവനക്കാരെയാണ് കെ.എസ്.ആർ.ടി.സി. സസ്പെൻഡ് ചെയ്തത്.

    Published by:Sarika KP
    First published: