KSRTC | സ്കൂട്ടർ യാത്രികൻ ബസിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി
KSRTC | സ്കൂട്ടർ യാത്രികൻ ബസിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി
ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ ശൈലേഷ് കെവിയെയാണ് വിജലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്
KSRTC
Last Updated :
Share this:
ആലപ്പുഴ: സ്കൂട്ടർ യാത്രികൻ ബസിനടിയിൽപ്പെട്ട് മരിച്ച സംഭവം ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്ന് കണ്ടെത്തിയതോടെ ഡ്രൈവറെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ ശൈലേഷ് കെവിയെയാണ് വിജലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. ജനറല്‍ ആശുപത്രി ജങ്ഷന് സമീപമാണ് വെള്ളിയാഴ്ച വൈകിട്ട് അപകടം ഉണ്ടായത്.
ശരിയായ ദിശയില്‍ പോകുയായിരുന്ന സ്കൂട്ടറില്‍ അശ്രദ്ധമായി മറികടന്നെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം അപകടം നടന്നതിന് പിന്നാലെ പുറത്തുവന്നിരുന്നു. ബസ് തെറ്റായ ദിശയില്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അപകടത്തില്‍ ആലപ്പുഴ കരളകം വാര്‍ഡ് കണ്ണാട്ടുചിറയില്‍ മാധവനാണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലെവൽ ക്രോസ് ഗേറ്റിന് അടിയിലൂടെ മരണത്തിലേക്ക്; പ്ലസ് വൺ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു
കണ്ണൂര്‍: സ്കൂള്‍ ബസില്‍ കയറാനായി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പ്ലസ് വൺ വിദ്യാര്‍ത്ഥിനി ട്രെയിന്‍ ഇടിച്ച് മരിച്ചു. കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവന് സ്കൂള്‍ വിദ്യാര്‍ത്ഥിനി അലവില്‍ നിച്ചുവയല്‍ സ്വദേശിനി നന്ദിത പി കിഷോര്‍ (16) ആണ് മരിച്ചത്. അടച്ചിട്ടിരുന്ന ലെവൽ ക്രോസ് ഗേറ്റിന് അടിയിലൂടെ മറുഭാഗത്തേക്ക് കടക്കുന്നതിനിടെയായിരുന്നു അപകടം.
കണ്ണൂര്‍ ചിറയ്ക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ രാവിലെ 7.45 ഓടെയാണ് അപകടം ഉണ്ടായത്. സ്കൂൾ ബസിൽ കയറ്റിവിടാനായി കുട്ടിയെ അമ്മയാണ് കാറിൽ എത്തിച്ചത്. എന്നാൽ ഗേറ്റ് അടഞ്ഞു കിടക്കുന്നതിനാൽ കുട്ടിയെ ഗേറ്റിന് ഇപ്പുറത്ത് ഇറക്കുകയായിരുന്നു. ഈ സമയം സ്കൂൾ ബസ് റെയിൽവേ ട്രാക്കിന്റെ മറുവശത്ത് പുറപ്പെടാനായി തയ്യാറായി കിടക്കുകയായിരുന്നു. ബസിലേക്ക് കയറാനായി പെട്ടെന്ന് കുട്ടി ലെവൽ ക്രോസ് ഗേറ്റിന് അടിയിലൂടെ ഓടുകയായിരുന്നു. ഈ സമയം മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന പരശുറാം എക്സ്പ്രസ് കടന്നുവരുന്നുണ്ടായിരുന്നു. എന്നാൽ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ കുട്ടി പാളം മുറിച്ചു കടക്കുകയായിരുന്നു.
കുട്ടിയുടെ ബാഗ് ട്രെയിനിൽ കുടുങ്ങിയാണ് കുട്ടി തെറിച്ചുവീണത്. വീഴ്ചയിൽ തലയിടിച്ചുവീണ നന്ദിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ നാട്ടുകാർ കുട്ടിയെ സമീപത്തെ എ.കെ.ജി ആശുപത്രിയിലും തൊട്ടുപിന്നാലെ മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിഷോര്‍-ലിസി ദമ്ബതികളുടെ ഏകമകളാണ് മരിച്ച നന്ദിത. നന്ദിതയുടെ അച്ഛൻ കിഷോര്‍ നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.