തിരുവനന്തപുരം: പുതിയതായി സർവീസ് ആരംഭിച്ച കെ സ്വിഫ്റ്റ് (KSRTC Swift) ബസ് വീണ്ടും അപകടത്തിൽ പെട്ടു. കെഎസ് 042 എന്ന ബസാണ് അപകടത്തിൽ (Accident) പെട്ടത്. കോട്ടയ്ക്കലിന് സമീപം തടി കയറ്റി പോവുകയായിരുന്ന ലോറിയെ കയറ്റത്തിൽ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ലോറിയിൽ തട്ടി ബസിന്റെ ഇടതുവശത്തെ റിയർവ്യൂ മിറർ ഒടിയുകയും മുൻവശത്തെ ഗ്ലാസിന്റെ ഇടത് ഭാഗ൦ പൊട്ടുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല.
കെ സ്വിഫ്റ്റ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ രണ്ട് ബസുകൾ അപകടത്തിൽ പെട്ടിരുന്നു. അപകടത്തെ തുടർന്ന് ഇന്റേണൽ കമ്മിറ്റി അന്വേഷണം നടത്തുകയും സംഭവത്തിൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിൽ ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ഏപ്രിൽ 11ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും, ഏപ്രിൽ 12ന് രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് അപകടങ്ങൾ സംഭവിച്ചത്.
തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്ക് പോയ ബസാണ് ആദ്യം അപകടത്തില്‍പെട്ടത്. കല്ലമ്പലത്തു വെച്ച് എതിരെ വന്ന ലോറി ബസിൽ ഉരസുകയായിരുന്നു. ഈ അപകടത്തിൽ ബസിന്‍റെ 35000 രൂപ വില വരുന്ന സൈഡ് മിറർ തകരുകയും ചെയ്തു. ബസ് കോഴിക്കോട് ബസ് സ്റ്റാൻഡിന് അടുത്ത് വെച്ച് മറ്റൊരു വാഹനവുമായി തട്ടി വീണ്ടും അപകടത്തിൽപ്പെട്ടു. സൈഡ് ഇൻഡികേറ്ററിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ അപകടങ്ങളിൽ ആളപയാമൊന്നും ഉണ്ടായില്ല.
Also read-
Suresh Gopi| കാറിലിരുന്ന് കൈനീട്ട വിതരണം; കാൽതൊട്ട് വന്ദിച്ച് സ്ത്രീകൾ; സുരേഷ് ഗോപിയുടെ വീഡിയോ വൈറൽ; പിന്നാലെ വിമർശനവുംകോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് രണ്ടാമത് അപകടത്തിൽ പെട്ടത്. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയിൽ സ്വകാര്യ ബസുമായി ഉരസിയായിരുന്നു അപകടം. ഇതിൽ ബസിന്റെ ഒരു വശത്തെ പെയിന്റ് പോവുകയും സൈഡ് ഇൻഡികേറ്ററിന് കേടുപാട് സംഭവിക്കുകയും ചെയ്തു. ഈ അപകടത്തിലും യാത്രക്കാരിൽ ആർക്കും പരിക്ക് പറ്റിയില്ല.
Surabhi Lakshmi| വഴിതെറ്റി നഗരത്തില്‍ കുടുങ്ങിയ ഭാര്യയെയും കുഞ്ഞിനെയും തിരിക്കിയിറങ്ങിയ ഭർത്താവ് കുഴഞ്ഞുവീണു; രക്ഷകയായി നടി സുരഭി ലക്ഷ്മികോഴിക്കോട്: നഗരത്തിൽ വഴിതെറ്റി കുടുങ്ങിയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ ഭർത്താവ് രാത്രി ജീപ്പോടിക്കുന്നതിനിടെ നെഞ്ചുവേദന വന്നു കുഴഞ്ഞു വീണു. കൂടെയുണ്ടായിരുന്ന ഇളയ കുഞ്ഞിനൊപ്പം സഹായത്തിനായി അഭ്യർത്ഥിക്കുന്നതിനിടെ അതുവഴി വാഹനത്തിലെത്തിയ സിനിമാ നടി സുരഭി ലക്ഷ്മി കണ്ടു. ഉടൻ തന്നെ പൊലീസിൽ അറിയിച്ചതിനെ തുടർന്നു സമയത്ത് ആശുപത്രിയിലെത്തിക്കാനും ജീവൻ രക്ഷിക്കാനുമായി. കാണാതായ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്ക് സമീപത്തെ പൊലീസ് സ്റ്റേഷനിൽ സുരക്ഷിതരായി കണ്ടെത്തുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.