തിരുവനന്തപുരം: കോട്ടയത്തുനിന്ന് ബംഗളുരുവിലേക്ക് പോയ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. നഞ്ചൻകോടിന് ഒരു കിലോമീറ്ററിന് മുമ്പാണ് റോഡിന്റെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി ബസ് മറിഞ്ഞത്. അപകടത്തിൽ അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സ നൽകിയ ശേഷം എല്ലാവരെയും ആശുപത്രിയിൽനിന്ന് വിട്ടയച്ചു.
അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനെന്ന വ്യാജേന എത്തിയവർ യാത്രക്കാരുടെ മൊബൈൽഫോണും ലാപ്ടോപ്പും ഉൾപ്പടെ വിലയേറിയ സാധനങ്ങൾ മോഷ്ടിച്ചെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും ഇക്കാര്യം ശരിയല്ലെന്ന് ബസ് ജീവനക്കാർ പറയുന്നു. എല്ലാവരുടെയും സാധനങ്ങളും ബാഗും പൊലീസ് സ്റ്റേഷനിൽവെച്ച് കൈമാറിയതായി ബസ് ഡ്രൈവർ അൻസിൽ ന്യൂസ്18നോട് പറഞ്ഞു.. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോട്ടയത്തുനിന്ന് പോയ ബസാണ് ഇന്ന് പുലർച്ചെ നാലു മണിയോടെ അപകടത്തിൽപ്പെട്ടത്.
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഇല്ലാതായത് കൈകാലുകൾ തളർന്ന അമ്മയുടെയും സഹോദരന്റെയും ഏക അത്താണിഓങ്ങല്ലൂരില് (Ongallur) ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. വാണിയംകുളം പുലാച്ചിത്ര സ്വദേശി കുന്നക്കാല്‍ത്തൊടി വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന് കിഷോർ (26) ആണു മരിച്ചത്. ഓങ്ങല്ലൂര്‍ പോക്കുപ്പടി മാട് ഇറക്കത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. വാണിയംകുളത്തുനിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന കിഷോര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരേവന്ന ബസ് ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ കിഷോറിന്റെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പട്ടാമ്പി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഷൊര്‍ണൂരില്‍നിന്ന് അഗ്നിരക്ഷാസേനാ യൂണിറ്റും എത്തിയിരുന്നു. പട്ടാമ്പിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരനാണ് കിഷോര്‍. അമ്മ: ഗിരിജ. സഹോദരങ്ങള്‍: കിരണ്‍, ഷിജിത്ത്.
Also Read-
Accident | ബസും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂൾ വിദ്യാർത്ഥി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽകൈകാലുകള്ക്ക് ശേഷിയില്ലാത്ത അമ്മയുടെയും സഹോദരന്റെയും കാര്യങ്ങളെല്ലാം നോക്കി അവര്‍ക്ക് ഭക്ഷണവും നല്‍കിയാണ് കിഷോര്‍ ചൊവ്വാഴ്ചയും വീട്ടില്‍നിന്നിറങ്ങിയത്. പട്ടാമ്പിയിലെ സ്വകാര്യലാബിലേക്ക് ജോലിക്കായി പോകവെയാണ് സ്വകാര്യബസ് ഇടിച്ചത്. വീടെന്ന കിഷോറിന്റെ സ്വപ്നം മാത്രമല്ല, കുടുംബത്തിന്റെ അത്താണിയെയാണ് നഷ്ടമായത്. അമ്മയും സഹോദരനുമായി കിഷോര്‍ അച്ഛന്റെ സഹോദരിയുടെ തറവാട്ടിലാണ് താമസം. പുലാച്ചിത്രയില്‍ പുതിയ വീടിന്റെ പണി നടന്നുവരികയായിരുന്നു. ഇവിടേക്ക് ഇരുവരെയും മാറ്റണമെന്നത് കിഷോറിന്റെ വലിയ സ്വപ്നമായിരുന്നെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.
കിഷോര്‍ കുട്ടിയായിരിക്കുമ്പോഴേ അച്ഛന് കൃഷ്ണന്‍കുട്ടി മരിച്ചു. അമ്മ ഗിരിജ (48) പത്തുവര്‍ഷത്തിലേറെയായി കൈകാലുകള്‍ തളര്‍ന്നു കിടപ്പിലാണ്. ഈ സങ്കടത്തില്‍ കഴിയുമ്പോഴാണ് മൂത്തസഹോദരന് കിരണിനും (27) ഇതേ അസുഖം പിടിപെട്ടത്. ഇതോടെ, രണ്ടുപേരുടെയും പരിപാലനമെല്ലാം കിഷോറിന്റെ ചുമലിലായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.