• HOME
  • »
  • NEWS
  • »
  • kerala
  • »
  • കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് 110 കിലോമീറ്റർ സ്പീഡിൽ പോകാം; സ്വിഫ്റ്റ് സ്പെഷ്യൽ ഓഫീസറുടെ നിർദേശം പുറത്ത്

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് 110 കിലോമീറ്റർ സ്പീഡിൽ പോകാം; സ്വിഫ്റ്റ് സ്പെഷ്യൽ ഓഫീസറുടെ നിർദേശം പുറത്ത്

വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് 97 കിലോമീറ്ററിലേറെ സ്പീഡിലാണ് സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്

  • Last Updated :
  • Share this:
    വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി 110 കിലോമീറ്ററായി വർദ്ധിപ്പിച്ച കെഎസ്ആർടിസി ഉന്നതതല യോഗത്തിന്‍റെ മിനിട്ട്സ് പുറത്ത്. 2022 മെയ് 28ന് ചേർന്ന യോഗത്തിലാണ് സ്വിഫ്റ്റ് ബസുകൾക്ക് 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാമെന്ന് കെഎസ്ആർടിസി വ്യക്തമാക്കുന്നത്. സ്വിഫ്റ്റ് സ്പെഷ്യൽ ഓഫീസർക്ക് നൽകിയ നിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്.

    സംസ്ഥാനത്ത് ബസുകളുടെ വേഗപരിധി നാലുവരിപാതകളിൽ 70 കിലോമീറ്ററും സംസ്ഥാന-ദേശീയപാതകളിൽ 65 കിലോമീറ്ററുമായി നിജപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം ബസുകളിൽ സ്പീഡ് ഗവർണർ ഘടിപ്പിച്ചിട്ടുണ്ട്. ഓരോ തവണയും വാഹനം ടെസ്റ്റ് ചെയ്യുമ്പോൾ സ്പീഡ് ഗവർണർ നിർബന്ധമാക്കിയിട്ടുണ്ട്. വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് 97 കിലോമീറ്ററിലേറെ സ്പീഡിലാണ് സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾക്ക് 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ അനുവദിക്കുന്ന കെഎസ്ആർടിസി ഉന്നതതലയോഗത്തിലെ മിനിട്ട്സ് പുറത്തുവന്നത്.

    സ്വിഫ്റ്റ് ബസുകളുടെ സ്പീഡ് ലിമിറ്റ് 110 കിലോമീറ്ററായി വർദ്ധിപ്പിക്കാനും, ഇടയ്ക്കുള്ള ടെർമിനൽ ഗ്യാപ്പ്(റെസ്റ്റ്) വർദ്ധിപ്പിക്കാനും സ്വിഫ്റ്റ് ബസുകളുടെ ഷെഡ്യൂളുകൾ എല്ലാ യൂണിറ്റിലും ലഭ്യമാക്കി കുറ്റമറ്റ ഓപ്പറേഷൻ സമയക്ലിപ്തതയോടെ നടത്താൻ സ്വിഫ്റ്റ് സ്പെഷ്യൽ ഓഫീസർ നടപടി സ്വീകരിക്കണമെന്നും കെഎസ്ആർടിസി യോഗത്തിൽ നിർദേശം നൽകി.

    Also Read- ജോമോന് ബസ് ഓടിക്കാൻ സീറ്റ് വേണ്ട; പഴയ പ്രകടനത്തിന്റെ വീഡിയോ വൈറൽ

    പ്രതിദിനം എട്ടു കോടിയും പ്രതിമാസം 240 കോടിയും വരുമാനം ഉറപ്പാക്കണമെന്നും ഈ യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്. എങ്കിൽ മാത്രമെ കെഎസ്ആർടിസിക്ക് പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളുവെന്നും മെയ് 28ന് ചേർന്ന യോഗത്തിൽ വ്യക്തമാക്കുന്നുണ്ട്. ദീർഘദൂര സർവീസുകൾ കൂടുതലായി സ്വിഫ്റ്റിലേക്ക് മാറ്റണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഡീസൽ നിറയ്ക്കാൻ സ്വിഫ്റ്റ് ബസുകൾക്ക് പ്രത്യേക സൌകര്യം ചെയ്തുനൽകണമെന്നും, ബസുകൾ സ്റ്റേഷനുകളിൽ വന്നുപോകുന്ന വിവരം ചെക്ക് ബുക്കിൽ രേഖപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
    Published by:Anuraj GR
    First published: