കോഴിക്കോട് കെ.എസ്.ആർ.ടി.സി. ടെർമിനലിലെ (ksrtc terminal kozhikode) തൂണുകൾക്കിടയിൽ കെ സ്വിഫ്റ്റ് ബസ് (K-Swift) കുടുങ്ങിയത് ടെർമിനലിലെ സൗകര്യക്കുറവ് കാരണമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറുടെ റിപ്പോർട്ട്. കെ.എസ്.ആർ.ടി.സി. ടെർമിനലിൽ നിലവിൽ ബസുകൾ തിരിക്കാൻ കഴിയാത്ത അവസ്ഥയാണ്. കെ-സ്വിഫ്റ്റ്പോലുള്ള വലിയ ബസുകൾ എളുപ്പത്തിൽ ട്രാക്കിലേക്ക് കയറ്റാൻ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബസുകൾ ടെര്‍മിനലിലെ കോണ്‍ക്രീറ്റ് തൂണുകളിലുരയുന്നത് പതിവാണ്. ബസുകൾതട്ടി എല്ലാ തൂണുകളുടെയും പ്ലാസ്റ്ററിങ് ഇളകിപ്പോയിട്ടുണ്ട്. കെ സ്വിഫ്റ്റ് ബസായതുകൊണ്ട് മാത്രമാണ് ഈ സംഭവം ചർച്ചയായതെന്നും ഡ്രൈവറുടെ മാത്രം വീഴ്ചയായി കാണാൻ കഴിയില്ലെന്നും കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ ബിജുപ്രഭാകറിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Also Read- സ്വിഫ്റ്റ് ബസ് തൂണൂകൾക്കിടയിൽ കുടുങ്ങി; പുറത്തെടുത്തത് പില്ലര്‍ ഗാര്‍ഡ് പൊളിച്ചുമാറ്റിയ ശേഷംബെംഗളൂരുവിൽനിന്ന് കോഴിക്കോട് എത്തിയ KL 15 A 2323 ബസാണ് കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ തൂൺ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകാത്ത സ്ഥിതിയായായിരുന്നു. മൂന്നു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തൂണിലെ ഗാര്‍ഡ് ഘടിപ്പിച്ചിരിക്കുന്ന ഭാഗം പൊളിച്ചുമാറ്റിയ ശേഷമാണ് ബസ് പുറത്തിറക്കാന്‍ കഴിഞ്ഞത്.
ടയറിന്റെ കാറ്റ് പാതി അഴിച്ച് വിട്ട് ബസ് തളളി പുറത്തെത്തിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മറ്റു ചില നിര്‍ദ്ദേശങ്ങളും ഉയര്‍ന്നെങ്കിലും വിലകൂടിയ വണ്ടിയായതിനാല്‍ പലരും പിന്മാറി. ഒടുവില്‍ തൂണുകളില്‍ സ്ഥാപിച്ചിട്ടുളള ഇരുമ്പ് വളയം പൊട്ടിച്ച് വിടവ് ഉണ്ടാക്കി പുറത്തിറക്കാനായി ശ്രമം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഈ നീക്കം വിജയിച്ചു. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ജയചന്ദ്രനാണ് വണ്ടി പുറത്തിറക്കിയത്. തൊട്ടടുത്ത ദിവസവും തൂണിലിടിച്ച് കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ന്നിരുന്നു.
ഡ്രൈവിങിനിടെ സർക്കസ്; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
ആലുവയില്‍ (Aluva) യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ അപകടകരമായി വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് (Drivers License ) സസ്പെന്‍ഡ് (Suspended) ചെയ്തു. ആലുവ ഏലൂര്‍ കൊച്ചിക്കാരന് പറമ്പില്‍ വീട്ടില്‍ രാഹുല്‍ ബാബു (24)വിന്റെ ലൈസന്‍സാണ് 3 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ ആലുവ ജോയിന്റ് ആര്‍ടിഒ സലിം വിജയകുമാര്‍ ശുപാര്‍ശ നല്‍കിയത്.
ആലുവ ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സിംല എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് രാഹുല്‍. ബസ് ഓടിക്കുന്നതിനിടെ ഇയാള്‍ സ്റ്റിയറിംഗിൽ നിന്ന് കൈവിട്ട് മൊബൈലില്‍ ടൈപ്പ് ചെയ്യുന്നതിന്റെയും സംസാരിക്കുന്നതിന്റെയും വെള്ളം കുടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Also Read- കട്ടപ്പനക്കാർക്ക് ട്രെയിൻ കയറാൻ ഇനി 60 കിലോമീറ്റർ മാത്രം ദൂരംഇരുകൈകളും വിട്ട് അപകടകരമാകും വിധത്തില്‍ ബസ് ഓടിക്കുന്നതിനിടെ വണ്ടി ഗട്ടറില്‍ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ഡ്രൈവര്‍ക്കതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ആര്‍ടിഒ അന്വേഷണം നടത്തി നടപടി സ്വീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.