ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസും(KSRTC Swift) കാറും കൂട്ടിയിടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ(Accident) ദൃശ്യങ്ങള്‍ പുറത്ത്. സ്വിഫ്റ്റ് ബസിന്ടെ മുന്‍ഭാഗത്ത് ഘടിപ്പിച്ചിരുന്ന സിസിടിവിയില്‍ നിന്നുമുള്ള ദൃശ്യമാണ്(Visuals) പുറത്തുവന്നത്. തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ബത്തേരിക്കുപോയ സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.
ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസ്സിലേക്ക് കാര്‍ വന്നിടിച്ചായിരുന്നു അപകടം. എഴുപുന്ന സ്വദേശി ഷിനോയി (26), ചേര്‍ത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. നാട്ടുകാരും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി ആരംഭിച്ച സംരഭമാണ് കെ-സ്വിഫറ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Accident CCTV, Chengannur, Ksrtc