HOME » NEWS » Kerala » KSRTC TARGET TO INCREASE NON TICKET REVENUE AND FORM COMMERCIAL DEPARTMENT

വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസിയിൽ കൊമേഷ്യൽ വിഭാ​ഗം; ഉദ്യോഗസ്ഥർക്ക് പരിശീലനം

ലോജിസ്റ്റിസ് & കൊറിയർ, അഡ്വർടൈസ്മെന്‍റ്, ബസ് ടെർമിനൽ കം ഷോപ്പിം​ഗ് കോപ്ലക്സുകളിലെ സ്ഥാപനങ്ങൾ വാടകയ്ക്ക് നൽകൽ ഉൾപ്പെടെയുള്ളവ വിപുലമാക്കുന്നതിന് വേണ്ടിയാണ് കൊമേഷ്യൽ വിഭാ​ഗം ആരംഭിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 29, 2021, 3:20 PM IST
വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസിയിൽ കൊമേഷ്യൽ  വിഭാ​ഗം; ഉദ്യോഗസ്ഥർക്ക് പരിശീലനം
ksrtc
  • Share this:
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കൊമേഷ്യൽ വിഭാ​ഗം രൂപീകരിക്കുന്നു. ലോജിസ്റ്റിസ് & കൊറിയർ, അഡ്വർടൈസ്മെന്‍റ്, ബസ് ടെർമിനൽ കം ഷോപ്പിം​ഗ് കോപ്ലക്സുകളിലെ സ്ഥാപനങ്ങൾ വാടകയ്ക്ക് നൽകൽ ഉൾപ്പെടെയുള്ളവ വിപുലമാക്കുന്നതിന് വേണ്ടിയാണ് കൊമേഷ്യൽ വിഭാ​ഗം ആരംഭിക്കുന്നത്.

ഇതിനായുള്ള അഞ്ചു ദിവസത്തെ മാർക്കറ്റിങ് ഓറിയന്റേഷൻ ട്രെയിനിങ് പ്രോഗ്രാമിന് എസ്. സി. എം. എസ് സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിൽ തുടക്കമായി. ലോജിസ്റ്റിക്സ് ആൻഡ് കൊറിയർ സർവീസ് ഉൾപ്പെടെ വിവിധ ഡിപ്പോകളിലെ വരുമാന വർദ്ധനവുണ്ടാക്കുന്ന മേഖലകളുടെ സാധ്യതകൾ കണ്ടെത്തുന്നതിനും പ്രാവർത്തികമാക്കുന്നതിനുമാണ് പരിശീലനം. കെ. എസ്. ആർ. ടി. സിയിലെ വിവിധ ഡിപ്പാർട്മെന്റുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്കാണ് പരിശീലനം.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ ജില്ലാ തലത്തിൽ ഓരോ ഡിപ്പോകളിലും ചുമതല നൽകും. ആ ഡിപ്പോകളിൽ നിന്നും ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇവർ ഏറ്റെടുത്തു നടത്തും.

എസ്. സി. എം. എസ് ഗ്രൂപ്പ് രജിസ്ട്രാർ ഡോ. രാധ പി. തേവന്നൂർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജി. ശശികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. എസ്. ആർ. ടി. സി. എച്ച്. ആർ ഡെപ്യൂട്ടി മാനേജർ ശ്രീമോൾ സെബാസ്റ്റ്യൻ, എം. ബി. എ വിഭാഗം അധ്യാപകരായ റിനു ജയപ്രകാശ്, ദേവി നായർ. എസ്. എന്നിവർ പങ്കെടുത്തു. ജൂലൈ രണ്ടിന് പരിശീലനം സമാപിക്കും. ഡോ. ശോഭാ മേനോൻ, ഡോ. ദുലാരി. എസ്. എസ്, പി. ജി. ഡി. എം. മാർക്കറ്റിംഗ് ഡിപ്പാർട്ടമെന്റ് എച്ച്. ഒ. ഡി
പ്രൊഫ. ചെറിയാൻ പീറ്റർ എന്നിവർ ക്ളാസുകൾ നയിച്ചു.

Also Read- കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കും; മുഖ്യമന്ത്രി ശുപാര്‍ശ അംഗീകരിച്ചു

കെഎസ്‌ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ വിദ​ഗദ്ധരെ മാത്രം ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ചതായി ​ഗതാ​ഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച്‌ പഠിച്ച പ്രൊഫ സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍, മേഖലയില്‍ വൈദ​ഗദ്ധ്യമുള്ളവരെ മാത്രം ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിക്കണമെന്ന് ശുപാര്‍‌ശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡയറക്ടർ ബോർഡ് വിദഗ്ദ്ധരെ മാത്രം ഉൾപ്പെടുത്തി പുനസംഘടിപ്പിച്ചതെന്ന് ഗതാഗതവകുപ്പ് മന്ത്രി അറിയിച്ചു.

കെ എസ് ആർ ടി സി യിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് പഠിച്ച പ്രൊഫ. സുശീൽ ഖന്ന റിപ്പോർട്ടിൽ, മേഖലയിൽ വൈദഗ്ദ്ധ്യമുള്ളവരെ മാത്രം ഡയറക്ടർ ബോർഡിൽ നിയമിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ഏഴ് ഔദ്യോഗിക അംഗങ്ങളും എട്ട് അനൗദ്യോഗിക അംഗങ്ങളും ഉൾപ്പെടെ പതിനഞ്ച് അംഗങ്ങളുള്ള ഡയറക്ടർ ബോർഡാണ് നിലവിലുണ്ടായിരുന്നത്. ഡയറക്ടർ ബോർഡ് രൂപീകരണം സംബന്ധിച്ച് നിലവിലുള്ള കെ എസ് ആർ ടി സി നിയമാവലി പ്രകാരം ഏഴ് ഔദ്യോഗിക അംഗങ്ങളെയും രണ്ട് അനൗദ്യോഗിക അംഗങ്ങളെയും മാത്രം ഉൾപ്പെടുത്താൻ വ്യവസ്ഥയുള്ളപ്പോഴാണ് എട്ട് അനൗദ്യോഗിക അംഗങ്ങളെ ഉൾപ്പെടുത്തിയിരുന്നത്. ഇതാണ് ഏഴ് വിദഗ്ദ്ധ അംഗങ്ങൾ മാത്രമുള്ള ഡയറക്ടർ ബോർഡായി പുനഃസംഘടിപ്പിച്ചത്. രണ്ട് അനൗദ്യോഗിക അംഗങ്ങളെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് സർക്കാർ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
Published by: Anuraj GR
First published: June 29, 2021, 3:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories