തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ കൂട്ടപ്പിരിച്ചു വിടല്‍. ഡ്രൈവറുമാരും കണ്ടക്ടറുമടക്കം 773 ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടിട്ടും ജോലിയില്‍ പ്രവേശിക്കാത്തവര്‍ക്കെതിരെയാണ് നടപടി.
ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാത്തവര്‍ തിരികെ ജോലിക്കെത്തണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരുന്നു. ഹാജരായില്ലെങ്കില്‍ പിരിച്ചു വിടുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നുവെന്നാണ് അധികൃതരുടെ വാദം. മുന്നറിയിപ്പ് നോട്ടീസ് കിട്ടിയിട്ടും ജോലിക്ക് ഹാജരാകാത്ത 304 ഡ്രൈവര്‍മാര്‍, 469 കണ്ടക്ടര്‍ എന്നിവരെയാണ് പിരിച്ചു വിട്ടത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.