• HOME
  • »
  • NEWS
  • »
  • kerala
  • »
  • 250 കണ്ടക്ടർമാരെ ഉടൻ നിയമിക്കുമെന്ന് തച്ചങ്കരി

250 കണ്ടക്ടർമാരെ ഉടൻ നിയമിക്കുമെന്ന് തച്ചങ്കരി

കെഎസ്ആർടിസി

കെഎസ്ആർടിസി

  • Last Updated :
  • Share this:
    തിരുവനന്തപുരം: പിഎസ് സി വഴി 500 കണ്ടക്ടർമാരെ നിയമിക്കാൻ അഡ്വൈസ് മെമ്മോ അയച്ചുവെന്ന് കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരി. ഇതിൽ 250 കണ്ടക്ടർമാരെ ഉടൻ നിയമിക്കും. എല്ലാം എംപാനൽ കണ്ടക്ടർമാരെയും പിരിച്ചു വിട്ടതായി സത്യവാങ്മൂലം നല്കുമെന്നും ടോമിൻ ജെ തച്ചങ്കരി ന്യൂസ് 18-നോട് പറഞ്ഞു. എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിടാൻ ഉത്തരവിട്ട ഹൈക്കോടതി, എത്രയുംവേഗം പി.എസ്.സി പട്ടികയിലുള്ളവരെ നിയമിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

    കണ്ടക്ടർമാരില്ല: KSRTC സർവീസ് മുടങ്ങി; യാത്രാക്ലേശം രൂക്ഷം

    എം പാനൽ കണ്ടക്ടർമാരെ സർവ്വീസിൽനിന്ന് പിരിച്ചുവിടാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് 4062 കണ്ടക്ടർമാരെ കെ.എസ്.ആർ.ടിസി പിരിച്ചുവിട്ടിരുന്നു. ഇതോടെ കെ.എസ്.ആർ.ടി.സി സർവ്വീസുകൾ കടുത്ത പ്രതിസന്ധിയിലാകുകയായിരുന്നു. ഇന്ന് നാലിലൊന്ന് സർവ്വീസുകൾ മാത്രമാണ് സംസ്ഥാനത്ത് നടത്താനായത്. ഇന്നലെ മാത്രം കണ്ടക്ടർമാരില്ലാത്തതിനാൽ 815 സർവ്വീസുകൾ മുടങ്ങിയിരുന്നു.
    First published: