നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കല്ലേറിൽ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരെ രക്ഷിച്ച ഡ്രൈവറെ ആദരിക്കാൻ KSRTC

  കല്ലേറിൽ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരെ രക്ഷിച്ച ഡ്രൈവറെ ആദരിക്കാൻ KSRTC

  കെഎസ്ആർടിസി

  കെഎസ്ആർടിസി

  • Last Updated :
  • Share this:
   തിരുവനന്തപുരം: ഡിസംബർ രണ്ടിന് ഹർത്താൽ അനുകൂലികളുടെ കല്ലേറിൽ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകിയ ഡ്രൈവറെ കെ.എസ്.ആർ.ടി.സി ആദരിക്കും. തിരുവനന്തപുരം - കല്‍പ്പറ്റ സൂപ്പര്‍ എക്‌സ്പ്രസ് ബസിന്റെ ഡ്രൈവര്‍ കോഴിക്കോട് കുന്ദമംഗലം സ്വദേശി അബ്ദുല്‍ റഷീദിനാണ് പുരസ്ക്കാരം നൽകി ആദരിക്കുകയെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി അറിയിച്ചത്. അമ്പലപ്പുഴയ്ക്ക് സമീപംവെച്ചാണ് ബസിനുനേരെ കല്ലേറ് ഉണ്ടായത്. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റെങ്കിലും അത് വകവെയ്ക്കാതെ ബസ് റോഡിന്‍റെ വശത്തേക്ക് ഒതുക്കിനിർത്തുകയാണ് അബ്ദുൽ റഷീദ് ചെയ്തത്. ബസിന്‍റെ നിയന്ത്രണം വിട്ട് വലിയ അപകടം സംഭവിച്ചേക്കാവുന്ന ഘട്ടത്തിലാണ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ നിരവധി യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.

   ഹർത്താലിൽ അക്രമിക്കപ്പെട്ട ബസുകളുമായി KSRTCയുടെ വിലാപയാത്ര

   ഡിസംബര്‍ രണ്ടാം തീയതി ബുധനാഴ്ച രാത്രി 10:40 ഓടെ അമ്പലപ്പുഴക്ക് സമീപം നവരാക്കല്‍ എന്ന സ്ഥലത്തു വച്ച് ഹര്‍ത്താല്‍ അനുകൂലികളായ 5 പേര്‍ ബസിന് കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ബസിന്റെ മുന്‍വശത്തെ ഗ്ലാസ് പൊട്ടുകയും ഡ്രൈവര്‍ അബ്ദുല്‍ റഷീദിന്റെ മുഖമാകെ ചില്ലുകള്‍ തറച്ചു കയറി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഈ അവസ്ഥയിലും ബസിന്റെ നിയന്ത്രണം കൈവിടാതെ ഒതുക്കി നിര്‍ത്തി 40 യാത്രക്കാരുടെ ജീവന്‍ രക്ഷിക്കുകയായിരുന്നുവെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. ഗുരുതരമായി പരുക്കേറ്റ അവസ്ഥയിലും യാത്രക്കാരുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കിയ അബ്ദുല്‍ റഷീദിന്റെ പ്രവൃത്തി മാതൃകാപരമാണെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ അബ്ദുല്‍ റഷീദ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
   First published: