ആനവണ്ടിയിൽ മൂന്നാറിന്റെ കാഴ്ചകൾ ആസ്വദിച്ച് പളനിയിലേക്ക് പോകാം

തിരുവനന്തപുരത്തു നിന്നും വൈകുന്നേരം തിരിക്കുന്ന ബസ് കോതമംഗലം, മൂന്നാർ ഉദുമൽപെട്ട് വഴി പഴനിയിൽ എത്തുന്ന രീതിയിലാണ് റൂട്ട്...

News18 Malayalam | news18-malayalam
Updated: October 12, 2019, 12:58 PM IST
ആനവണ്ടിയിൽ മൂന്നാറിന്റെ കാഴ്ചകൾ ആസ്വദിച്ച് പളനിയിലേക്ക് പോകാം
ksrtc
  • Share this:
#ഉമേഷ് ബാലകൃഷ്ണൻ

തിരുവനന്തപുരത്ത് നിന്ന് മൂന്നാറിന്റെ കാഴ്ചകൾ ആസ്വദിച്ച് പളനി തീർത്ഥാടന യാത്ര ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഇനി കെഎസ്ആർടിസി പിടിക്കാം. തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത് നിന്ന് കെഎസ്ആർടിസി പളനി സർവ്വീസ് ആരംഭിക്കും. തിരുവനന്തപുരത്തു നിന്നും വൈകുന്നേരം തിരിക്കുന്ന ബസ് കോതമംഗലം, മൂന്നാർ ഉദുമൽപെട്ട് വഴി പളനിയിൽ എത്തുന്ന രീതിയിലാണ് റൂട്ട്. എല്ലാ ദിവസവും സർവീസ് ഉണ്ടാകും. ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു.

വൈകുന്നേരം 4.30 തിരുവനന്തപുരത്ത് നിന്ന് ബസ് പുറപ്പെടും. പുലർച്ചെ 4.30 ഓടെ പളനിയിലെത്തും. തിരികെ വരുമ്പോഴാകും കാഴ്ചകൾ ആസ്വദിക്കാൻ അവസരം. തിരികെ ഉച്ചയ്ക്ക് 11.30 ന് തിരിക്കുന്ന ബസ് ഉച്ചയ്ക്ക് ശേഷം 3.30 ഓടെ മൂന്നാർ എത്തും. അടിമാലി, കോതമംഗലം, മൂവാറ്റുപുഴ വഴി തിരികെ തിരുവനന്തപുരത്തേയ്ക്ക്. അർദ്ധരാത്രി 12.30 ഓടെ തിരുവനന്തപുരത്ത് എത്തും. മൂന്നാറിന്റെ കുളിർമ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്കും പളനിയിലേക്ക് പോകുന്ന ഭക്തർക്കും ഈ സർവീസ് ഒരു പോലെ പ്രയോജനപ്പെടുത്താനാകും. കോട്ടയം-പളനി മറ്റൊരു സർവ്വീസും കെഎസ്ആർടിസി നടത്തുന്നുണ്ട്.

അന്തർസംസ്ഥാന കരാർ പ്രകാരം സമീപകാലത്ത് കെഎസ്ആര്‍ടിസി നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ച്, കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയതോടെയാണ് കൂടുതല്‍ തമിഴ്‌നാട് സര്‍വ്വീസുകള്‍ ആരംഭിക്കാൻ തീരുമാനിച്ചത്. പാല - കോയമ്പത്തൂർ സർവ്വീസും തിരുവനന്തപുരം - അത്തൻകര പള്ളി സർവ്വീസും ഉടൻ ആരംഭിക്കും. വിവിധ യൂണിറ്റുകളില്‍ ഉണ്ടായിരുന്ന ബസുകള്‍ പുനര്‍വിന്യസിച്ചാണ് പുതിയ സര്‍വ്വീസുകള്‍. ലാഭമില്ലാത്ത സര്‍വ്വീസുകളാണ് പുനര്‍ക്രമീകരിക്കുന്നത്.

അന്തർസംസ്ഥാന കരാർ പ്രകാരമുള്ള മറ്റ് പ്രധാന സർവ്വീസുകൾ ഇവയാണ്. കണ്ണൂരില്‍ നിന്ന് കോയമ്പത്തൂരിലേയ്ക്കും, കോട്ടയത്തു നിന്ന് പളനിയിലേയ്ക്കും, അര്‍ത്തുങ്കല്‍ നിന്ന് വേളാങ്കണ്ണിയിലേയ്ക്കും രണ്ട് സര്‍വ്വീസുകള്‍ വീതം. കോഴിക്കോട്-ഗൂഡല്ലൂര്‍ നാല് സര്‍വ്വീസ്, പാലക്കാട് നിന്നും, വയനാടുനിന്നും ഊട്ടി ബസുകളും സർവീസ് നടത്തുന്നുണ്ട്. തീര്‍ത്ഥാടകരെയും, വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് ഈ സര്‍വ്വീസുകള്‍ എല്ലാം.

അന്തർസംസ്ഥാന കരാർ പ്രകാരം 49 റൂട്ടുകളിൽ 88 ബസുകൾക്കാണ് പെർമിറ്റുള്ളത്. ഇതിൽ 25 റൂട്ടുകൾ മാത്രമാണ് ഇതുവരെ കെഎസ്ആർടിസി ഉപയോഗിച്ചത്.

തിരുവനന്തപുരം-പളനി സർവ്വീസിന്റെ സമയക്രമം

16:30 - തിരുവനന്തപുരം
18:35 - കൊട്ടാരക്കര
20:50 - കോട്ടയം
22:15 - മൂവാറ്റുപുഴ
22:50 - കോതമംഗലം
00:05 - അടിമാലി
01:10 - മൂന്നാർ
03:45 - ഉദുമൽപേട്ട
04:35 - പളനി

പളനി - തിരുവനന്തപുരം

11:30 - പളനി
12:35 - ഉദുമൽപേട്ട
15:30 - മൂന്നാർ
16:40 - അടിമാലി
18:05 - കോതമംഗലം
18:45 - മൂവാറ്റുപുഴ
20:35 - കോട്ടയം
22:35 - കൊട്ടാരക്കര
00:25 - തിരുവനന്തപുരം

ബസിന്റെ വിവരങ്ങൾ അറിയാൻ
വാട്സാപ്പ് നമ്പർ - 8129562972

കെഎസ്ആർടിസി, കൺട്രോൾറൂം

മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് - 0471 2323886

എന്നീ നമ്പരുകളിൽ യാത്രക്കാർക്ക് ബന്ധപ്പെടാവുന്നതാണ്..

ഓൺലൈനായി ടിക്കറ്റുകൾ മുൻകൂർ റിസർവ്വ് ചെയ്യാൻ online.keralartc.com വെബ്സൈറ്റ് ഉപയോഗിക്കാം.
First published: October 12, 2019, 12:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading