ചങ്ങനാശ്ശേരിയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി (KSRTC) സൂപ്പർ എക്സ്പ്രസായി തന്നെ നിലനിർത്താൻ തീരുമാനം. നേരത്തെ സർവീസ് സൂപ്പർ ഡീലക്സ് ആയി ഉയർത്തുന്നതിന് വേണ്ടി കെഎസ്ആർടിസി സ്വിഫ്റ്റ് (KSRTC-Swift) ബസ് ഉപയോഗിച്ച് മാറ്റുവാൻ തീരുമാനിച്ചിരുന്നത്.
സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചതോടെ ഇത്തരത്തിലുള്ള വിവിധ എക്സ്പ്രസ് ബസുകളുടെ റൂട്ടുകൾ നഷ്ടമായിരുന്നു. സ്വിഫ്റ്റ് ബസുകൾ ഓടിക്കാൻ പ്രത്യേകം ഡ്രൈവർമാർ ഉണ്ടായിരുന്നതിനാൽ എക്സ്പ്രസ് ബസുകളിൽ ഓടുന്ന ഡ്രൈവർമാർക്ക് ഈ ബസുകളോട് വിടപറയേണ്ടി വന്നിരുന്നു. വർഷങ്ങളായി ഈ റൂട്ടുകളിൽ ബസ് ഓടിച്ചിരുന്നതിനാൽ പലർക്കും ഈ വിടപറച്ചിൽ വൈകാരിക നിമിഷം കൂടിയായിരുന്നു. അത്തരമൊരു വിടപറച്ചിലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
കെഎസ്ആർടിസി പാലക്കാട് ഡിപ്പോയിലെ ഡ്രൈവറായ പൊന്നുകുട്ടൻ തന്റെ പ്രിയപ്പെട്ട ബസിനോട് വിടപറയുന്ന വീഡിയോയാണ് വൈറലായത്. ചങ്ങനാശ്ശേരിയില്‍ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന അന്തർസംസ്ഥാന ബസിലെ ഡ്രൈവറാണ് പൊന്നുകുട്ടന്‍. കെ സ്വിഫ്റ്റ് വേളാങ്കണ്ണി റൂട്ട് ഏറ്റെടുത്തിരുന്നു. ഇതോടെ മാറ്റേണ്ടി വന്ന ബസിനോട് ചേർന്നുനിന്ന് പൊട്ടിക്കരയുകയായിരുന്നു. പൊന്നുകുട്ടന്റെ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ ഈ സർവീസ് എക്സ്പ്രസ് ആയി തന്നെ നിലനിർത്താൻ കെഎസ്ആർടിസി സിഎംഡിയുടെ നിർദേശം വന്നത്.
Also read-
ചങ്കാണ് പറിച്ചു കൊടുക്കുന്നത്; K Swift വന്നപ്പോൾ റൂട്ട് നഷ്ടമായ പ്രിയപ്പെട്ട ബസിനോട് ചേർന്നുനിന്ന് പൊട്ടിക്കരഞ്ഞ് ഡ്രൈവർഅന്തർ സംസ്ഥാന സർവീസുകൾ സൂപ്പർ ഡീലക്സ് ആയി ഉയർത്തുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസി- സ്വിഫ്റ്റ് ബസ് ഉപയോഗിച്ച് മാറ്റുവാനായി തീരുമാനിച്ചിരുന്നത്. ദീർഘദൂര സർവീസുകൾ നടത്തുന്ന സൂപ്പർ ക്ലാസ് ബസുകൾ അഞ്ച് വർഷം കഴിഞ്ഞാൽ മാറ്റണമെന്നായിരുന്നു നിയമം. എന്നാൽ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ബസുകളുടെ കുറവ് കാരണം അത് ഏഴ് വർഷമായി വർദ്ധിപ്പിച്ചിരുന്നു. എന്നിട്ടും ഇത്തരത്തിലുള്ള ബസുകളുടെ കുറവ് ഉണ്ടായതോടെ വീണ്ടും 704 ബസുകളുടെ കാലപരിധി ഒമ്പത് വർഷമായി ഈ അടുത്ത കാലത്താണ് വർദ്ധിപ്പിച്ചത്.
Also read-
Accident| കുന്നംകുളത്ത് കാൽനട യാത്രികനെ ആദ്യം ഇടിച്ചത് KSRTC സ്വിഫ്റ്റ് ബസ്സല്ല, പിക്കപ്പ് വാൻബസ് സഞ്ചരിക്കുന്ന ദൂരം, അന്തർസംസ്ഥാന സർവീസ്, കാലപഴക്കം, സർവീസിന്റെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് പഴയ ബസുകൾക്ക് പകരം കെഎസ്ആർടിസി-സ്വിഫ്റ്റിന്റെ പുതിയ ബസുകൾ നൽകുന്നത്. ഇത്തരത്തിൽ പ്രാധാന്യം നൽകിയാണ് അഞ്ച് വർഷവും മൂന്ന് മാസവും പഴക്കമുള്ള ചങ്ങനാശ്ശേരി-വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് ബസ് സർവീസ് ഡീലക്സ് ആയി ഉയർത്താൻ തീരുമാനിച്ചത്.
ഈ ബസിലെ ഡ്രൈവർ പൊന്നുകുട്ടൻ അടക്കം സർവീസ് പോകുന്ന ജീവനക്കാർ ബസിനെ സ്നേഹിക്കുന്നതായും പരിപാലിക്കുന്നതായും മാതൃകാപരമായി സർവീസ് നടത്തുന്നതായും ധാരാളം സ്ഥിരം യാത്രക്കാർ ഈ സർവീസിനെ ആശ്രയിക്കുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ ബസ് തുടർന്നും സൂപ്പർ എക്സ്പ്രസ് സർവീസ് ആയി നടത്തുന്നതിന് അനുമതി നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.