HOME /NEWS /Kerala / പമ്പ - നിലയ്ക്കൽ സർവീസിൽ ഇനി ഇരുദിശയിലേയ്ക്കും ഒന്നിച്ച് ടിക്കറ്റ് എടുക്കേണ്ട; മാറ്റങ്ങളുമായി കെഎസ്ആർടിസി

പമ്പ - നിലയ്ക്കൽ സർവീസിൽ ഇനി ഇരുദിശയിലേയ്ക്കും ഒന്നിച്ച് ടിക്കറ്റ് എടുക്കേണ്ട; മാറ്റങ്ങളുമായി കെഎസ്ആർടിസി

കെ എസ് ആർ ടി സി

കെ എസ് ആർ ടി സി

പമ്പ നിലയ്ക്കൽ സർവ്വീസിന് കൂടുതൽ എസി ബസുകൾ. ദീർഘദൂര ബസുകളിൽ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തും

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: കഴിഞ്ഞ തവണ ശബരിമല സീസൺ സർവ്വീസുകൾ നടത്തിയ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ചെറിയ മാറ്റങ്ങളുമായി കെഎസ്ആർടിസി. പമ്പ- നിലയ്ക്കൽ സർവീസിൽ ഇരുദിശകളിലേക്കുമുള്ള ടിക്കറ്റ് ഒന്നിച്ചെടുക്കണമെന്ന നിബന്ധനയിലാണ് പ്രധാനമായും മാറ്റം വരുത്തുന്നത്.

    പമ്പ- നിലയ്ക്കൽ സർവ്വീസ്

    സംഘർഷ സാധ്യതകളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ തവണ പമ്പ - നിലയ്ക്കൽ റൂട്ടിൽ രണ്ട് ദിശയിലേയ്ക്കും ഒന്നിച്ച് ടിക്കറ്റ് എടുക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയത്. ടിക്കറ്റ് എടുത്ത് 24 മണിക്കൂറിൽ തിരിച്ചെത്തണമെന്ന നിബന്ധനയും ഉണ്ടായിരുന്നു. അതിനാൽ എത്രപേർ നിലയ്ക്കലിൽ നിന്ന് പമ്പയിൽ എത്തിയെന്നും, അതിൽ എത്രപേർ തിരികെ എത്തിയെന്നതിനും ഏകദേശ കണക്കും കെഎസ്ആർടിസി പൊലീസിന് നൽകിയിരുന്നു. ഈ സംവിധാനമാണ് മാറ്റുന്നത്. ഈ സീസണിൽ ഒരു ദിശയിലേയ്ക്കുള്ള ടിക്കറ്റ് ആദ്യം എടുക്കണം. തിരികെ വരുമ്പോൾ മാത്രം റിട്ടേൺ ടിക്കറ്റ് എടുത്താൽമതി. പമ്പ നിലയ്ക്കൽ റൂട്ടിലും തിരികെയും മുൻകൂറായ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ഇല്ല.

    പമ്പ നിലയ്ക്കൽ റൂട്ടിൽ കൂടുതൽ എസി ബസുകൾ ഓടിക്കും. ഈ സർവ്വീസുകളിൽ ബസിനുള്ളിൽ കണ്ടക്ടറെ നിയോഗിക്കില്ല. പമ്പ - നിലയ്ക്കൽ സർവ്വീസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് മൂന്ന് റൗണ്ട് ട്രിപ്പ് ഒരു ഡ്യൂട്ടിയായി കണക്കാക്കും.

    ദീർഘദൂര സർവ്വീസുകൾ

    കേരളത്തിന്റെ വിവിധ ഡിപ്പോകളിൽ നിന്ന് ഇത്തവണയും ചാർട്ടേഡ് സർവ്വീസുകൾ ഉണ്ടാകും. ഓൺലൈൻ വഴി മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ സമർപ്പിച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. കെഎസ്ആർടിസിയുടെ വെബ്സൈറ്റ് വഴി ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാം. സ്പെഷ്യൽ സർവ്വീസുകളിൽ കണ്ടക്ടറെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കണമൊ എന്ന കാര്യം തുടർ ചർച്ചകൾക്ക് ശേഷം തീരുമാനിക്കും.

    പമ്പയിലും നിലയ്ക്കലും വർക് ഷോപ്പും ഡിപ്പോയും

    പമ്പയിലും നിലയ്ക്കലും കെഎസ്ആർടിസി വർക് ഷോപ്പുകൾ ഉണ്ടാകും. ആദ്യഘട്ടത്തിൽ പമ്പയിലും തിരക്ക് കൂടുന്നതിന് അനുസരിച്ച് നിലയ്ക്കലും വർക് ഷോപ്പ് തുടങ്ങാനുമാണ് തീരുമാനം. ടിക്കറ്റ്, കാഷ് കൗണ്ടർ തുടക്കത്തിൽ പമ്പയിൽ മാത്രമെ ഉണ്ടാകു. തുടർന്ന് ബുദ്ധിമുട്ട് ഉണ്ടായാൽ മാത്രം നിലയ്ക്കലും ആരംഭിക്കും.

    വെല്ലുവിളികൾ

    ഡ്രൈവർ ക്ഷാമമാണ് നേരിടുന്ന പ്രധാന വെല്ലുവിളി. താൽക്കാലിക ഡ്രൈവർമാരെ പിരിച്ചു വിട്ടതിനാൽ സ്ഥിരം ഡ്രൈവർമാരെ മാത്രമെ ഇത്തവണ ശബരിമല ഡ്യൂട്ടിയ്ക്ക് നിയോഗിക്കാനാകു. അതിനാൽ തന്നെ ഡ്രൈവർ ക്ഷാമം സർവ്വീസുകളെ പ്രതികൂലമായി ബാധിക്കും. ജീവനക്കാരുടെ താൽപര്യം അന്വേഷിച്ച ശേഷം ലിസ്റ്റ് ഉണ്ടാക്കിയാകും ആദ്യം ഡ്യൂട്ടി നിശ്ചയിച്ചക്കുക.

    സാമ്പത്തിക പ്രതിസന്ധി കെഎസ്ആർടിസി മുന്നൊരുക്കങ്ങളെ പ്രതികൂലമായി ബാധിക്കും. അതിനാലാണ് ആദ്യഘട്ടത്തിൽ പമ്പയിൽ മാത്രം ടിക്കറ്റ് - കാഷ് കൗണ്ടറും, വർക് ഷോപ്പും മതിയെന്ന് തീരുമാനിക്കാൻ കാരണവും.

    ഉത്സവസീസണിലെ സ്പെഷ്യൽ സർവ്വീസുകൾക്കുള്ള ടിക്കറ്റ് നിരക്കിലെ വർദ്ധനവ് ഇത്തവണയും ഉണ്ടാകും.‌

    First published:

    Tags: Ksrtc, Nilakkal, Pampa, Sabarimala