HOME » NEWS » Kerala »

KSRTC വൈകിയതുമൂലം മണാലി ട്രിപ്പിനുള്ള വിമാനം നഷ്ടമായ ദമ്പതികൾക്ക് 51552 രൂപ നഷ്ടപരിഹാരം

കോഴിക്കോട് അരീക്കാട് തച്ചമ്പലം മലബാർ വില്ലയിൽ ഇ എം നസ്ന നൽകിയ പരാതിയിൽ കോഴിക്കോട് പെർമനന്‍റ് ലോക് അദാലത്താണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്

News18 Malayalam | news18-malayalam
Updated: March 13, 2021, 8:41 AM IST
KSRTC വൈകിയതുമൂലം മണാലി ട്രിപ്പിനുള്ള വിമാനം നഷ്ടമായ ദമ്പതികൾക്ക് 51552 രൂപ നഷ്ടപരിഹാരം
പ്രതീകാത്മക ചിത്രം
  • Share this:
കോഴിക്കോട്: കെ എസ് ആർ ടി സി ബസ് മണിക്കൂറുകളോളം വൈകിയതോടെ മണാലി ട്രിപ്പിനു പുറപ്പെട്ട ദമ്പതികൾക്ക് വിമാനം നഷ്ടമായ സംഭവത്തിൽ 51,552 രൂപ നഷ്ടപരിഹാരം ലഭിക്കും. കോഴിക്കോട് അരീക്കാട് തച്ചമ്പലം മലബാർ വില്ലയിൽ ഇ എം നസ്ന നൽകിയ പരാതിയിൽ കോഴിക്കോട് പെർമനന്‍റ് ലോക് അദാലത്താണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.

2018ൽ ആയിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം ഉണ്ടായത് ബാംഗ്ലൂരിൽനിന്ന് മണാലിയിലേക്കുള്ള വിമാനത്തിലായിരുന്നു നസ്നയ്ക്കും ഭർത്താവിനും പോകേണ്ടിയിരുന്നത്. ഇതിനായി എറണാകുളത്തു നിന്ന് കോഴിക്കോട് വഴി ബംഗളുരുവിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസിൽ ഇരുവരും ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. എന്നാൽ എറണാകുളത്തുനിന്ന് രാത്രി പത്ത് മണിക്ക് കോഴിക്കോട് എത്തേണ്ട ബസ് മണിക്കൂറുകളോളം വൈകിയാണ് എത്തിയത്. പുതിയ ഡ്രൈവർ ആയതുകാരണം റൂട്ട് അറിയാത്തതും പ്രശ്നമായി. കോഴിക്കോടുനിന്നുള്ള യാത്രയിൽ വഴിതെറ്റുകയും ചെയ്തിരുന്നു. ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെ യാത്രക്കാരാണ് വഴി കാട്ടിക്കൊടുത്തത്. മൈസൂരുവിൽ എത്തിയപ്പോഴേക്കും ബസ് നാലു മണിക്കൂറോളം വൈകിയിരുന്നു.

ഇതോടെ യുവതിയും ഭർത്താവും മൈസൂരുവിൽ ഇറങ്ങി ടാക്സി വിളിച്ച് ബംഗളുരുവിലേക്ക് പോയി. എന്നാൽ അവിട എത്തിയപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു. ഇതോടെ മറ്റൊരു വിമാനത്തിലാണ് യുവതിയും ഭർത്താവും ഡൽഹിയിൽ എത്തിയത്. അവിടെനിന്ന് നേരത്തെ ബുക്ക് ചെയ്തിരുന്ന ട്രാവൽ ഏജന്‍റിന്‍റെ സഹായത്തോടെ മനാലിയിലേക്ക് പോകുകയായിരുന്നു.

You May Also Like-  K S R T C Relay Bus| ദീർഘദൂര യാത്രയ്ക്ക് ഇനി K S R T C റിലെ ബസ്; സർവീസ് തിരുവനന്തപുരം-തൃശൂർ റൂട്ടിൽ

തിരികെ നാട്ടിൽ എത്തിയ യുവതി കെ എസ് ആർ ടി സി അധികൃതർക്ക് പരാതി നൽകിയെങ്കിലും അവർ പരിഗണിച്ചില്ല. ഇതേ തുടർന്നാണ് ലോക് അദാലത്തിൽ യുവതി പരാതി നൽകിയത്. ടാക്സി വിളിക്കേണ്ടി വന്നതും മറ്റൊരു വിമാനത്തിൽ പോകേണ്ടി വന്നതും കാരണം തനിക്കു നേരിട്ട സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി യുവതി ലോക് അദാലത്തിനെ സമീപിച്ചത്. ആദ്യ ഹിയറിങ്ങുകളിൽ കെ എസ് ആർ ടി സിയിൽനിന്ന് ആരും എത്തിയിരുന്നു.

കെ എസ് ആർ ടി സി എം.ഡി കോഴിക്കോട് ഡി ടി ഒ, ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവർക്കെതിരെയാണ് യുവതി പരാതി നൽകിയത്. അദാലത്ത് ചെയർമാൻ വി പ്രകാശ്, അംഗങ്ങളായ എം ടി രാജൻ നായർ, ബി വേണുഗോപാലൻ എന്നിവരാണ് തീർപ്പു കൽപ്പിച്ചത്. മൂന്നു മാസത്തിനകം പണം നൽകണമെന്നും പരാതിക്കാരിക്കു കോടതിയിൽ ചെലവായ 5000 രൂപയും തിരികെ നൽകണമെന്നും വിധിയിൽ പറയുന്നു.

Keywords- ksrtc, Kerala state rtc, KSRTC Services, Kozhikode, KSRTC, കെഎസ്ആർടിസി, കെഎസ്ആർടിസി സമയക്രമം
Published by: Anuraj GR
First published: March 13, 2021, 8:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories