• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC changes driver duty system | കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സർവീസുകളില്‍ ഡ്രൈവർ ഡ്യൂട്ടി തുടർച്ചയായി ഇനി എട്ടുമണിക്കൂർ മാത്രം

KSRTC changes driver duty system | കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സർവീസുകളില്‍ ഡ്രൈവർ ഡ്യൂട്ടി തുടർച്ചയായി ഇനി എട്ടുമണിക്കൂർ മാത്രം

ഡിസംബർ ഒന്നു മുതൽ ക്രൂ ചെയ്ഞ്ച് സംവിധാനം നടപ്പിലാക്കും.

KSRTC

KSRTC

  • Share this:
    തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ദീർഘദൂര സർവീസുകളില്‍ ഡ്രൈവർ ഡ്യൂട്ടി ഇനി തുടർച്ചയായ എട്ടുമണിക്കൂർ മാത്രം.  ഇതിന്റെ ഭാഗമായി ഡിസംബർ ഒന്നു മുതൽ ക്രൂ ചെയ്ഞ്ച് സംവിധാനം നടപ്പിലാക്കും. ആദ്യഘട്ടത്തിൽ ബംഗളുരു, മംഗളുരു സർവീസുകളിലാണ് ക്രൂ ചെയ്ഞ്ച് നടപ്പിലാക്കുന്നത്.  എറണാകുളം ചക്കരപ്പറമ്പ് ബൈപ്പാസിൽ ഇന്ന് സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ പരിഷ്ക്കാരം നടപ്പാക്കുന്നത്.

    തിരുവനന്തപുരത്തു നിന്നും വൈകിട്ട് 3, 4.15, 5.15 എന്നീ സമയങ്ങളിൽ പുറപ്പെടുന്ന ബംഗളുരു, ആറിന് പുറപ്പെടുന്ന മംഗളുരു സര്‍വീസുകളിൽ യഥാക്രമം എറണാകുളം, പാലക്കാട്, ബത്തേരി, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് ക്രൂ ചെയ്ഞ്ച് ഒരുക്കിയിരിക്കുന്നത്. കൂടാതെ 5.30-നുള്ള പത്തനംതിട്ട - ബംഗളുരു, 5.30-നുള്ള കോട്ടയം - ബംഗളുരുഎന്നിവയും പാലക്കാട് ക്രൂ ചെയ്ഞ്ച് നടത്തും.  ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി എറണാകുളും പാലക്കാട്, തൃശ്ശൂര്‍, ബത്തേരി എന്നിവിടങ്ങളില്‍ എ.സി. സ്ലീപ്പര്‍ ബസുകള്‍ ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകളിൽ ക്രൂ ചെയ്ഞ്ച് നടപ്പിലാക്കുമെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കിയിട്ടുണ്ട്.

    എല്ലാ ദീര്‍ഘദൂര വാഹനങ്ങളിലും ഒരു ഡ്രൈവര്‍ പരമാവധി എട്ടു മണിക്കൂര്‍ മാത്രമേ തുടര്‍ച്ചയായി വാഹനമോടിക്കാന്‍ പാടുള്ളൂ. ഈ സാഹചര്യത്തിൽ കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ബസുകളിലും എട്ടു മണിക്കൂറിലധികം ഒരേ ഡ്രൈവര്‍ തന്നെ വാഹനമോടിക്കുന്ന സ്ഥിതി ഒഴിവാക്കാൻ ഡ്രൈവര്‍ മാറുകയോ എട്ട് മണിക്കൂര്‍ ഡ്രൈവിംഗിന് ശേഷം വിശ്രമം അനുവദിക്കുകയോ ചെയ്യുന്ന സംവിധാനം നിലവില്‍ വരും. ഇതോടെ എട്ടു മണിക്കൂര്‍ കഴിഞ്ഞാല്‍ ഡ്രൈവർ വാഹനം മറ്റൊരു ഡ്രൈവര്‍ക്ക് കൈമാറുകയോ വിശ്രമം എടുക്കുകയോ ചെയ്യാം.

    Also Read എറണാകുളത്ത് KSRTC സൂപ്പർ ഡീലക്സ് ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു; 25 പേർക്ക് പരിക്ക്

    മുന്‍കാലങ്ങളില്‍ ഒരു ഷെഡ്യൂള്‍ ഓപ്പറേറ്റ് ചെയ്യുന്ന ബസും ജീവനക്കാരും ഒരേ ഡിപ്പോയിലേതായിരുന്നെങ്കില്‍ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ബസ് ഒരു ഡിപ്പോയിലേതും ജീവനക്കാർ ബസ് പുറപ്പെടുന്ന ഡിപ്പോ ഉള്‍പ്പെടെയുള്ള വിവിധ ഡിപ്പോകളിലേതും ആയിരിക്കും. ജീവനക്കാർക്ക് നിശ്ചിത സമയത്തില്‍ കൂടുതല്‍ വാഹനം ഓടിക്കേണ്ടിയും വരില്ല. വിശ്രമകേന്ദ്രങ്ങളിലെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കും. ജീവനക്കാരുടെ കുറവ് മൂലം ഡ്രൈവര്‍മാരെ വടക്ക് നിന്ന് തെക്കോട്ടും കണ്ടക്ടര്‍ വിഭാഗം ജീവനക്കാരെ തിരിച്ചും സ്ഥലം മാറ്റുന്ന രീതിയ്ക്കും ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഒരു പരിധി വരെ പരിഹാരമാകും.
    Published by:Aneesh Anirudhan
    First published: