ഇന്റർഫേസ് /വാർത്ത /Kerala / KSRTC | ദീർഘദൂര സർവീസുകൾ ആരംഭിച്ചു, ജീവനക്കാർക്ക് ബോണസും ശമ്പളവും വിതരണം ചെയ്തു; തിരിച്ചുവരാൻ കെഎസ്ആർടിസി

KSRTC | ദീർഘദൂര സർവീസുകൾ ആരംഭിച്ചു, ജീവനക്കാർക്ക് ബോണസും ശമ്പളവും വിതരണം ചെയ്തു; തിരിച്ചുവരാൻ കെഎസ്ആർടിസി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കഴിഞ്ഞ മൂന്ന് വര്‍ഷത്തിന് ശേഷമാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇക്കുറി ബോണസും, ഉത്സവബത്തയും,എസ്‌ഗ്രേഷ്യയും ലഭിക്കുന്നത്

  • Share this:

കോഴിക്കോട്: കോവിഡ് കാല പ്രതിസന്ധിയിൽനിന്ന് കരകയറാൻ കെ.എസ്.ആർ.ടി.സി. ഏറെക്കാലത്തിനുശേഷം ദീർഘദൂര സർവീസുകൾ ഇന്നുമുതൽ പുനരാരംഭിച്ചു. അതിനൊപ്പം ജീവനക്കാർക്ക് ശമ്പളവും ബോണസും ഉത്സവബത്തയും ഇന്നുമുതൽ വിതരണം ചെയ്തു തുടങ്ങി.

ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുവാന്‍ സര്‍ക്കാര്‍ നേരിട്ടാണ് തുക നല്‍കിയതെന്നും ഈ കാര്യത്തില്‍ മുഖ്യമന്ത്രിയോടും, ധനകാര്യമന്ത്രിയോടും നന്ദിയുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഓണാവധി കണക്കിലെടുത്ത് സെപ്റ്റംബർ രണ്ടുവരെയാണ് ദീർഘദൂര സർവീസുകൾ നടത്താൻ കെഎസ്ആർടിസിക്ക് അനുമതി ലഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാവിലെ ആറുമണിക്ക് തുടങ്ങി രാത്രി 10 മണിക്ക് അവസാനിക്കുന്നവിധമാണ് ദീർഘദൂര സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിന് ശേഷമാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇക്കുറി ബോണസും, ഉത്സവബത്തയും,എസ്‌ഗ്രേഷ്യയും ലഭിക്കുന്നത്. ബോണസ് നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ 10 കോടി 26 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദിവസക്കൂലി ജീവനക്കാര്‍ക്ക് എസ്‌ഗ്രേഷ്യ 15 ലക്ഷം രൂപയാണ് നല്‍കിയത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

You may also like:ആലുവയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി; 540 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ [NEWS]കാശ് കൊടുത്തു പേടിക്കണോ? പ്രേതഭവനത്തിൽ ഒരു രാത്രി കഴിയാൻ 'ഓഫർ' [NEWS] 'സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല'; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ [NEWS]

ബോണസ് ലഭിക്കാന്‍ അര്‍ഹതയുള്ള 4899 ജീവനക്കാര്‍ക്ക് 7000 രൂപ വീതകമാണ് ബോണസ് ലഭിക്കുക. ബോണസിന് അര്‍ഹതയില്ലാത്ത 24874 ജീവനക്കാര്‍ക്ക് 2750 രൂപയാണ് ഉത്സവബത്തയായി ലഭിക്കുക. ഇന്ന് മുതല്‍ ബോണസ് വിതരണം ചെയ്ത് തുടങ്ങി. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ ജീവനക്കാരുടെ ശബളത്തില്‍ നിന്നും 20 ശതമാനം പിടിക്കുന്നുണ്ട്. ഇതിനിടെ ബോണസും ഉണ്ടാവില്ലെന്ന സൂചന ലഭിച്ചതോടെ ജീവനക്കാര്‍ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുമ്പോഴാണ് സര്‍ക്കാര്‍ നേരിട്ട് അനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്‌

First published:

Tags: Kerala state rtc, Ksrtc, KSRTC Onam Service, Ksrtc online ticket booking, KSRTC service, KSRTC Special Service