HOME » NEWS » Kerala » KSRTC TO START SERVICE FOR HIGH COURT STAFFS FROM TOMMORROW

ഹൈക്കോടതി ജീവനക്കാര്‍ക്ക് വേണ്ടി നാളെ മുതൽ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് ആരംഭിക്കുന്നു

ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യപ്രകാരമാണു സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയത്.

News18 Malayalam | news18-malayalam
Updated: May 30, 2021, 2:48 PM IST
ഹൈക്കോടതി ജീവനക്കാര്‍ക്ക് വേണ്ടി നാളെ മുതൽ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് ആരംഭിക്കുന്നു
KSRTC
  • Share this:
കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ ഹൈക്കോടതി ജീവനക്കാര്‍ക്കായി എറണാകുളത്തേക്കു കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് ആരംഭിക്കുന്നു.  നാളെ മുതല്‍ ചങ്ങനാശേരി, വണ്ടാനം, മൂവാറ്റുപുഴ, അങ്കമാലി, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നാണു സര്‍വീസുകള്‍ ആരംഭിക്കുന്നത്. ചങ്ങനാശേരിയില്‍ നിന്നു രാവിലെ 7.05ന് പുറപ്പെടുന്ന ബസ് 9.50ന് ഹൈക്കോടതി ജംക്ഷനിലെത്തും.

കോട്ടയം, ഏറ്റുമാനൂര്‍, തലയോലപ്പറമ്പ് വഴിയാണു സര്‍വീസ്. വണ്ടാനം-അരൂര്‍ ബസാണു ഹൈക്കോടതിയിലേക്കു നീട്ടുന്നത്. മൂവാറ്റുപുഴ-എറണാകുളം ജെട്ടി സര്‍വീസ് വാഴപ്പള്ളി, നെല്ലാട്, പട്ടിമറ്റം, കിഴക്കമ്പലം, കാക്കനാട്, എന്‍ജിഒ, പാലാരിവട്ടം വഴി സര്‍വീസ് നടത്തും. കോതമംഗലത്തു നിന്നുള്ള സര്‍വീസ് പെരുമ്പാവൂര്‍, പൂക്കാട്ടുപടി, കങ്ങരപ്പടി, തേവക്കല്‍, കാക്കനാട് വഴിയായിരിക്കും.

Also Read വി.കെ.ശശികല തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നുവെന്ന സൂചനകൾ നൽകുന്ന ശബ്ദ സന്ദേശം പുറത്ത്

ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യപ്രകാരമാണു സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയത്. അവശ്യ സര്‍വീസ് വിഭാഗത്തിലുള്ള മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബസുകള്‍ ഉപയോഗിക്കാമെന്നു സോണല്‍ ഓഫിസര്‍ വി.എം.താജുദ്ദീന്‍ പറഞ്ഞു. ഫാസ്റ്റ് സര്‍വീസുകളാണെങ്കിലും യാത്രക്കാരുടെ ആവശ്യപ്രകാരം വേണ്ട സ്റ്റോപ്പുകളില്‍ നിര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോക്ക്ഡൗണിലും കേരളത്തിലേക്ക് വൻ മദ്യക്കടത്ത്; 20 ദിവസത്തിനിടെ പിടികൂടിയത് 5392 ലിറ്റര്‍



കൊച്ചി: ലോക്ക്ഡൗണിനിടയിലും കേരളത്തിലേക്ക് വൻ മദ്യക്കടത്ത്. എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വന്ന 5392 ലിറ്റര്‍ മദ്യമാണ് കഴിഞ്ഞ 20 ദിവസത്തിനിടെ മാത്രം പിടികൂടിയത്. 12000ലധികം ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടിയത്. ഇതിന് പിന്നാലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള മദ്യക്കടത്ത് വർധിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കടത്തുന്നതിനിടെ 4495 ലിറ്റര്‍ മദ്യമാണ് വിവിധ ജില്ലകളില്‍ നിന്നായി എക്‌സൈസ് പിടികൂടിയത്. കാസര്‍കോഡ് നിന്ന് 2776 ലിറ്ററും കണ്ണൂരില്‍ നിന്ന് 488 ലിറ്ററും പാലക്കാട് നിന്ന് 399 ലിറ്ററും മദ്യം പിടിച്ചെടുത്തു.





റെയ്ഡില്‍ കണ്ടെത്തിയത് 453 ലിറ്റർ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ്. പിടിച്ചെടുത്തതിൽ 1379 ലിറ്ററും വ്യാജമദ്യമാണ്. 12127 ലിറ്റര്‍ സ്പിരിറ്റും എക്‌സൈസ് വകുപ്പ് പിടികൂടി. അനധിക്യതമായി വില്‍പ്പന നടത്തിയ 352 ലിറ്റര്‍ കള്ളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാജമദ്യം നിര്‍മ്മിക്കാനുള്ള 1,18, 523 ലിറ്റര്‍ വാഷ് നശിപ്പിയ്ക്കുകയും ചെയ്തു.

Also Read പല്ലുവേദന സഹിക്കാതെ ആശുപത്രിയിലെത്തി; കാത്തിരുന്ന് ക്ഷമ നശിച്ച യുവാവ് ദന്തഡോക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു

953 കിലോ കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. 50 ഗ്രാം ബ്രൗണ്‍ ഷുഗറും 43 ഗ്രാം എംഡിഎംഎയും 21 ഗ്രാം ഹാഷിഷും പിടിച്ചെടുത്തവയില്‍ ഉണ്ട്. 20 ദിവസത്തിനിടെ 14 ജില്ലകളിലായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയത് 7498 റെയ്ഡുകള്‍. 3571 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 289 പേർ അറസ്റ്റിലായി. സംസ്ഥാനവ്യാപകമായി പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തവയുടെ കൂടി കണക്കെടുത്താൽ ഇത് ഇനിയും ഉയരും.



Published by: Aneesh Anirudhan
First published: May 30, 2021, 2:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories