• HOME
  • »
  • NEWS
  • »
  • kerala
  • »
  • കെഎസ്ആർടിസി: കോവിഡ് കാലത്തെ ടിക്കറ്റ് നിരക്കിലെ ഇളവുകൾ പിൻവലിക്കുന്നു

കെഎസ്ആർടിസി: കോവിഡ് കാലത്തെ ടിക്കറ്റ് നിരക്കിലെ ഇളവുകൾ പിൻവലിക്കുന്നു

കെഎസ്ആർടിസി സാധാരണ സർവ്വീസുകളിലേയ്ക്ക് തിരികെ പോകുന്നതിനാലാണ് ഇളവുകൾ പൂർണമായും പിൻവലിക്കുന്നത്.

കെ.എസ്.ആർ.ടി.സി.

കെ.എസ്.ആർ.ടി.സി.

  • Last Updated :
  • Share this:
തിരുവനന്തപുരം: കോവിഡിനെ തുടർന്ന് കെഎസ്ആർടിസി ടിക്കറ്റ് നിരക്കിൽ നൽകിയിരുന്ന ഇളവുകൾ പിൻവലിക്കുന്നു. അടുത്തമാസം 1 മുതൽ പഴയ നിരക്ക് ഈടാക്കും. സൂപ്പർ ഫാസ്റ്റ് സർവ്വീസുകൾക്ക് നൽകിയിരുന്ന ഇളവാണ് പിൻവലിക്കുന്നത്. യാത്രക്കാർ കുറവായിരുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായിരുന്നു ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറവുണ്ടായിരുന്നത്. ഇത് പഴയ നിരക്കിലേയ്ക്ക് ഉയർത്തും. സൂപ്പർ ഫാസ്റ്റ്, സൂപ്പർ ഡീലക്സ്, മിന്നൽ, ചില്ല്, വോൾവൊ ബസുകൾക്കും ഈ ദിവസങ്ങളിൽ ഇളവ് ലഭിച്ചിരുന്നു. യാത്രക്കാർ കുറവായിരുന്ന ദിവസങ്ങളിൽ യാത്രക്കാരെ ആകർഷിക്കാനായിരുന്നു കെഎസ്ആർടിസി ഇളവുകൾ പ്രഖ്യാപിച്ചത്.

വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ ദീർഘദൂര സർവ്വീസുകളുടെ കൂടിയ നിരക്കും, ബോണ്ട് സർവ്വീസിലെ ടിക്കറ്റ് നിരക്കും ഏകീകരിക്കും. കെഎസ്ആർടിസി സാധാരണ സർവ്വീസുകളിലേയ്ക്ക് തിരികെ പോകുന്നതിനാലാണ് ഇളവുകൾ പൂർണമായും പിൻവലിക്കുന്നത്. ആവശ്യക്കാർ ഉണ്ടെങ്കിൽ ചില റൂട്ടുകളിൽ ബോണ്ട് സർവ്വീസ് നിലനിർത്തും. സ്കൂളുകൾക്ക് വേണ്ടി ബോണ്ട് സർവ്വീസ് നടത്താനും ആലോചനയുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് 5 നാണ് വിദ്യാഭ്യാസ മന്ത്രിയുമായുള്ള യോഗം. ബസ് ഓൺ ഡിമാന്റ് സർവ്വീസുകൾക്ക് പുറമെ വിദ്യാർഥികൾക്കുള്ള കൺസെഷൻ തുകയും ഈ യോഗത്തിൽ നിശ്ചയിക്കും. കൺസെഷൻ ഏത് രീതിയിലാണ് നടപ്പാക്കേണ്ടത് എന്നത് ചർച്ച ചെയ്യും. മുൻപ് ഉണ്ടായിരുന്നത് പോലെ കൺസെഷൻ കാർഡ് നൽകണമൊ, ഐഡി കാർഡ് പരിശോധിച്ച് കുറഞ്ഞ ടിക്കറ്റ് നൽകണമൊ എന്നതാകും പ്രധാന ചർച്ച.

ബസ് ചാർജ് വർദ്ധനവും, കൺസഷൻ നിരക്ക് വർദ്ധനവും വേണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ. അതിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. കോവിഡ് ആയതിനാലാണ് ശുപാർശകൾ നടപ്പാക്കാത്തത്. കഴിഞ്ഞ ഒന്നര വർഷമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിട്ടില്ല. ഇത് സർക്കാർ പരിഗണിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

മകനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ KSRTC ബസിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു

കൊല്ലം: മകനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കെ എസ്‌ ആർ ടി സി ബസിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് കൊല്ലം ശൂരനാട്ടാണ് അപകടമുണ്ടായത്. ശൂരനാട് വടക്ക് പുത്തൻവീട്ടിൽ മേരിക്കുട്ടി (56) ആണ് മരിച്ചത്. അപകടത്തിന് പിന്നാലെ ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുചക്രവാഹനം റോ‍ഡിൽ തെന്നി മറിഞ്ഞ് മേരിക്കുട്ടി ബസിന്‍റെ ടയറുകൾക്കടിയിൽപ്പെടുകയായിരുന്നു. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ട് വെണ്‍മണിയിലുള്ള കുടുംബ വീട്ടിലേക്ക് മകന്‍ സിബിനൊപ്പം ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് ശൂരനാട്ടുവെച്ച്‌ അപകടമുണ്ടായത്. ബൈക്ക് റോഡില്‍ നിന്ന് തെന്നി മാറി മറിയുകയായിരുന്നു. തുടര്‍ന്ന് മേരിക്കുട്ടി റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ വന്ന കെ എസ് ആർ ടി സി ബസ് ഇവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും മരണം സംഭവിക്കുകയുമായിരുന്നു.

ബസ് ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതേത്തുടര്‍ന്ന് പൊലീസ് ബസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാൽ അപകടം നടന്നതിന് തൊട്ടടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അപകടത്തിന്‍റെ നിജസ്ഥിതി വ്യക്തമായത്. ഫോന്‍സിക് വിദഗ്ധരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
Published by:Sarath Mohanan
First published: