തിരുവനന്തപുരം: തമിഴ്നാട് അവിനാശിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ ടി. ഡി ഗിരീഷിനും ബൈജുവിനും നന്ദിയും ആദരാഞ്ജലിയുമർപ്പിച്ച് തൃശൂർ സ്വദേശിനി ഡോ. കവിത വാര്യർ. ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ് കവിത നന്ദിയും ആദരവും അർപ്പിച്ചിരിക്കുന്നത്.
2018-ല്‍ എറണാകുളം-ബാംഗ്‌ളൂര്‍ യാത്രക്കിടയില്‍ കവിതയുടെ ജീവന്‍ രക്ഷിച്ചത് ഗിരീഷും ബൈജുവും ചേർന്നാണ്. ഇരുവരുടെയും മരണവാർത്ത പുറത്തു വന്നതോടെ ഈ സംഭവത്തെ കുറിച്ചായിരുന്നു സഹപ്രവർത്തകർ ആദ്യം ഓർത്തത്. കവിതയുടെ ജീവൻ രക്ഷിച്ചതിന് ഇരുവർക്കും മികച്ച സേവനത്തിനുള്ള അംഗീകാരവും ലഭിച്ചിരുന്നു.
also read:അന്ന് ഒരു ജീവന് വേണ്ടി ബസ് തിരികെ ഓടിച്ച ഗിരീഷും ബൈജുവും; അവിനാശി അപകടം തീരാനോവാകുമ്പോൾ
'അവര്‍ നമ്മളെ വിട്ടുപോയതില്‍ ഞാന്‍ അതീവ ദുഃഖിതയാണ്. എന്റെ ജീവിതത്തില്‍ സഫലമായ പിതൃസ്ഥാനം സമ്മാനിച്ചതില്‍ ഞാന്‍ ദൈവത്തിനു കടപ്പെട്ടിരിക്കുന്നു. ആ ദിവസം എന്റെ ജീവന്‍ രക്ഷിച്ചത് അദ്ദേഹമാണ്. ബൈജു, ഗിരീഷ് അങ്കിള്‍, നന്ദി. നിങ്ങളെന്റെ ജീവന്‍ രക്ഷിച്ചു. നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.' - കവിത ഫേസ്ബുക്കിൽ കുറിച്ചു.
2018 ജൂൺ മൂന്നിന് തൃശൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുന്നതിനിടെ കവിതയ്ക്ക് ഫിക്സ് വരികയായിരുന്നു. തുടർന്ന് കവിതയെ ആശുപത്രിയിലെത്തിച്ചത് ഗിരീഷും ബൈജുവും ചേർന്നാണ്. കവിതയുടെ ബന്ധുക്കൾ ആശുപത്രിയിലെത്തുന്നതുവരെ ബൈജു ആശുപത്രിയിൽ നിൽക്കുകയും ചെയ്തു. ഗിരീഷ് മറ്റ് യാത്രക്കാരെയും കൊണ്ട് പോവുകയായിരുന്നു.
ഇരുവരുടെയും മരണ വാർത്ത പുറത്തു വന്നതോടെ 2018ൽ നടന്ന സംഭവത്തെ കുറിച്ചുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ വീണ്ടും പുറത്തു വരികയായിരുന്നു. ഇതിനു പിന്നാലെയാണ് നന്ദിയും ആദരവും അർപ്പിച്ച് കവിത എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Accident Death, Bangaluru, Ksrtc bus accident