ഇന്ന് ലോക പരിസ്ഥിതിദിനം. വായു മലിനീകരണം തടയുക എന്നതാണ് ഇത്തവണ പരിസ്ഥിതി ദിനം മുന്നോട്ടുവെക്കുന്ന സന്ദേശം. കനത്ത പുക തള്ളുന്ന വാഹനങ്ങൾ കണ്ടാൽ, അതിനെതിരെ നടപടി വേണമെന്ന് നമ്മൾ ആഗ്രഹിക്കാറില്ലേ? ഇപ്പോഴിതാ, അത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ തയ്യാറായി രംഗത്തെത്തിയിരിക്കുകയാണ് KSRTC അധികൃതർ. എവിടെ ഇത്തരം KSRTC വാഹനം കണ്ടാലും വാട്സാപ്പ് മുഖാന്തിരം (കഴിയുമെങ്കില്‍ ഫോട്ടോ സഹിതം) താഴെ പറയുന്ന നമ്പരില്‍ അതാത് സോണില്‍ അറിയിക്കാനാണ് അധികൃതർ നൽകുന്ന നിർദ്ദേശം.
അറിയിക്കേണ്ട വാട്ട്സാപ്പ് നമ്പരുകൾ ചുവടെ
AWM FTL NORTH
83018 49100 (കാസര്‍ഗോഡ് മുതല്‍ മലപ്പുറം,പാലക്കാട് വരെ)
AWM FTL Central
9447071015 (തൃശൂര്‍ മുതല്‍ കോട്ടയം,ആലപ്പുഴ വരെ)
AWM FTL South
9447570044 (പത്തനംതിട്ട,കൊല്ലം മുതല്‍ തിരുവനന്തപുരം വരെ)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.