നേട്ടം കൊയ്ത് കെഎസ്ആർടിസി; ജനുവരിയിലെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന്
നേട്ടം കൊയ്ത് കെഎസ്ആർടിസി; ജനുവരിയിലെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന്
മണ്ഡല- മകരവിളക്കു കാലത്ത് ലഭിച്ച റെക്കോര്‍ഡ് വരുമാനമാണ് മികച്ച നേട്ടമുണ്ടാകാൻ കാരണം
കെ എസ് ആർ ടി സി
Last Updated :
Share this:
തിരുവനന്തപുരം: കാൽ നൂറ്റാണ്ടിന് ശേഷം സ്വന്തം വരുമാനത്തിൽ നിന്നും ശമ്പളം നൽകാനൊരുങ്ങി കെഎസ്ആർടിസി. ജനുവരി മാസത്തെ ശമ്പളമാണ് സ്വന്തം വരുമാനത്തിൽ നിന്നും കെഎസ്ആർടിസി നൽകുന്നത്. ശബരിമല സര്‍വ്വീസിലൂടെ കെഎസ്ആര്‍ടിസിക്കുണ്ടായ നേട്ടമാണ് ഈ മാസം ലാഭമുണ്ടാകാനുള്ള കാരണമായി വിലയിരുത്തുന്നത്. കൂടാതെ എം പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതും അതിന് പിന്നാലെ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതും കെഎസ്ആര്‍ടിസിയുടെ ലാഭം വർധിക്കാൻ കാരണമായി.
45.2 കോടി രൂപയാണ് കോര്പ്പറേഷന് വരുമാനമായി ലഭിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 30 കോടിയുടെ വര്‍ദ്ധനവാണ് ഇത്. കഴിഞ്ഞ സീസണില്‍ ഇത് 15.2 കോടി രൂപയായിരുന്നു. പമ്പ നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകളില്‍നിന്ന് 31.2 കോടി രൂപയും ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനം ലഭിച്ചു.
99 നോണ്‍ എസി ബസും 44 എസി ബസും 10 ഇലക്ട്രിക് ബസുമാണ് പമ്ബ നിലയ്ക്കല്‍ ചെയിന്‍ സര്‍വീസില്‍ സ്ഥിരമായി ഓടിയത്. പമ്പയില്‍ നിന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് സ്ഥിരമായി 70 ബസ് ഉപയോഗിച്ചു. കെഎസ്ആര്‍ടിസി ചരിത്രത്തിലാദ്യമായി ക്യൂആര്‍ കോഡ് സംവിധാനമുള്ള ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ യാത്രക്കാരുടെ വരവും പോക്കും സമയവും കൃത്യമായി മനസ്സിലാക്കാനായതും കെഎസ്ആർടിസിയുടെ നേട്ടമായി വിലയിരുത്തുന്നു.
ഒരു മാസത്തെ ശമ്പളത്തിന് വേണ്ട 90 കോടിയോളം രൂപ കഴിഞ്ഞ മാസത്തിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകളിലൂടെ ലഭിച്ചു. മണ്ഡല- മകരവിളക്കു കാലത്ത് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനം തന്നെയാണ് മികച്ച നേട്ടമുണ്ടാകാൻ കാരണം. ശബരിമലയിൽ സർവീസ് നടത്തിയതിൽ എസി ബസുകള്‍ക്കായിരുന്നു കൂടുതല്‍ ആവശ്യക്കാര്‍. 44 എസി ബസുകളാണ് പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനു സ്ഥിരമായി ഓടിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.