ഇന്റർഫേസ് /വാർത്ത /Kerala / ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസി സാധരണ സര്‍വീസ് ഉണ്ടാകില്ല; അവശ്യ സര്‍വീസ് മാത്രം

ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസി സാധരണ സര്‍വീസ് ഉണ്ടാകില്ല; അവശ്യ സര്‍വീസ് മാത്രം

കെ.എസ്.ആർ.ടി.സി.

കെ.എസ്.ആർ.ടി.സി.

പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വീസുകള്‍ പോലീസ് അകമ്പടിയോടെയും മാത്രം അയക്കുന്നതിന് ശ്രമിക്കുമെന്നും കെഎസ്ആര്‍ടി വ്യക്തമാക്കി.

  • Share this:

തിരുവനന്തപുരം: തിങ്കളാഴ്ച്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന്റെ സാഹചര്യത്തില്‍ യാത്രക്കാരുടെ തിരക്ക് ഉണ്ടാകുവാന്‍ സാധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ളതിനാലും സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടാവുകയില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

എന്നാല്‍ അവശ്യ സര്‍വ്വിസുകള്‍ വേണ്ടി വന്നാല്‍ പോലിസിന്റെ നിര്‍ദ്ദേശപ്രകാരവും ഡിമാന്റ് അനുസരിച്ചും മാത്രം സര്‍വ്വീസ് നടത്തുമെന്ന് കെസ്എസ്ആര്‍ടിസി അറിയിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും സര്‍വ്വീസ്. പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വീസുകള്‍ പോലീസ് അകമ്പടിയോടെയും മാത്രം അയക്കുന്നതിന് ശ്രമിക്കുമെന്നും കെഎസ്ആര്‍ടി വ്യക്തമാക്കി.

ദീര്‍ഘദൂര സര്‍വ്വീസുകള്‍ അടക്കം എല്ലാ സ്റ്റേ സര്‍വ്വീസുകളും ആറ് മണിക്ക് ശേഷം കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളില്‍ നിന്നും ആരംഭിക്കും. യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാല്‍ അധിക ദീര്‍ഘദൂര സര്‍വ്വീസുകള്‍ അയക്കുന്നതിന് ജീവനക്കാരെയും ബസ്സുകളും യൂണിറ്റുകളില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read-സ്‌കൂള്‍ബസ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സ്‌കൂളുകള്‍ക്ക് നാട്ടുകാര്‍ ധനസഹായം നല്‍കണം; മന്ത്രി വി ശിവന്‍കുട്ടി

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം; ഭര്‍ത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഭര്‍ത്താവിനും ഭാര്യയ്ക്കും നേരെ കാട്ടാനയുടെ ആക്രമണം. ആനയുടെ ചവിട്ടേറ്റ് ഇരിട്ടി സ്വദേശി ജസ്റ്റിന്‍ മരിച്ചു. ഭാര്യ ജീനി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ ആറുമണിയോടെ വള്ളിത്തോട് പെരിങ്കിരിയിലാണ് സംഭവം. ജസ്റ്റിനും ജിനിയും രാവിലെ പള്ളിയില്‍ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ബൈക്ക് ആക്രമിച്ച ശേഷം സമീപം നിര്‍ത്തിയിട്ടിരുന്ന ടിപ്പിറും ബൈക്കും ആന മറിച്ചിട്ടു. ചിട്ടി കമ്പനി ജീവനക്കാരനാണ് ജസ്റ്റിന്‍. മുമ്പും ഈ മേഖലയില്‍ കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ആരും ഇതുവരെ മരിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

രാവിലെ വലിയ നാശനഷ്ടമാണ് ഈ മേഖലയില്‍ ആന ഉണ്ടാക്കിയിരിക്കുന്നത്. ആനയുടെ കൊമ്പ് തകര്‍ന്നിട്ടുണ്ട്. പെരിങ്കിരി കവലയ്ക്ക് സമീപം ആന ഇപ്പോഴും തുടരുകയാണ്. ആനയെ കാട്ടിലേക്ക് കയറ്റി വിടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.

First published:

Tags: Harthal, Ksrtc, KSRTC service