HOME » NEWS » Kerala » KSRTC WILL RESUME LONG DISTANCE BUS SERVICE IN THE STATE FROM TOMORROW

കെഎസ്ആര്‍ടിസി സംസ്ഥാനത്ത് ദീര്‍ഘദൂര ബസ് സര്‍വീസ് നാളെ മുതല്‍ പുനഃരാരംഭിക്കും

യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകള്‍ കണ്ടെത്തിയായിരിക്കും സര്‍വീസ് നടത്തുക

News18 Malayalam | news18-malayalam
Updated: June 8, 2021, 12:56 PM IST
കെഎസ്ആര്‍ടിസി സംസ്ഥാനത്ത് ദീര്‍ഘദൂര ബസ് സര്‍വീസ് നാളെ മുതല്‍ പുനഃരാരംഭിക്കും
KSRTC
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ ദീര്‍ദൂര ബസ് സര്‍വീസ് ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കും. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സര്‍വീസ് പുനഃരാരംഭിക്കാന്‍ എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശനിയും ഞായറും സര്‍വീസ് ഉണ്ടായിരിക്കില്ല. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകള്‍ കണ്ടെത്തിയായിരിക്കും സര്‍വീസ് നടത്തുക.

അതേസമയം കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരെയാണു ലോക്ക്ഡൗണ്‍ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരത്തോടെ ഉണ്ടാകും.

Also Read-കൊടകര കുഴല്‍പ്പണ കേസ്; അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തയ്യാറാക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ച്; പി കെ കൃഷ്ണദാസ്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ ആകുംവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു.

Also Read-സ്‌കൂളുകളുടെ റാങ്കിങ്ങില്‍ കേരളം ഒന്നാമതല്ല, നാലാമത്; കണക്കുകളുമായി കെ എസ് ശബരീനാഥന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടാം തരംഗത്തില്‍ ടി പി ആര്‍ 30ല്‍ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്ന് കുറഞ്ഞെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടായില്ല. തുടര്‍ന്നാണ് മറ്റന്നാള്‍ വരെ നിബന്ധനകള്‍ കര്‍ശനമാക്കിയത്.
Published by: Jayesh Krishnan
First published: June 8, 2021, 12:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories