• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC | KSRTC ശമ്പളം നൽകിയെങ്കിലും പണിമുടക്ക് പിൻവലിക്കാതെ സംഘടനകൾ

KSRTC | KSRTC ശമ്പളം നൽകിയെങ്കിലും പണിമുടക്ക് പിൻവലിക്കാതെ സംഘടനകൾ

28 ലെ പണിമുടക്കിൽ മാറ്റമില്ലെന്ന് CITU. അടുത്ത മാസം ആറിന് INTUC പണിമുടക്ക്

KSRTC

KSRTC

  • Share this:
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ (KSRTC) മുടങ്ങിയ ശമ്പളം പൂർണ്ണമായും നൽകിയിട്ടും പണിമുടക്ക് പിൻവലിക്കാതെ ജീവനക്കാർ. കഴിഞ്ഞ ദിവസം തന്നെ ശമ്പളം പൂർണ്ണമായും നൽകിയെങ്കിലും, ഭരണ- പ്രതിപക്ഷ യൂണിയനുകൾ സൂചനാ പണിമുടക്ക് പിൻവലിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സിയിൽ 28 ന് പ്രഖ്യാപിച്ച സൂചനാ പണിമുടക്കിന് നിലവിൽ മാറ്റമില്ലെന്ന് CITU അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും CITU സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ വ്യക്തമാക്കി.

എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം നൽകുക, താൽക്കാലിക ജീവനക്കാരുടെ പുനഃരധിവാസം ഉറപ്പാക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ട്രാൻസ്ഫോർട്ട് ഭവന് മുമ്പിൽ CITU ധർണ നടത്തി.  ശമ്പളം നൽകിത്തുടങ്ങിയെങ്കിലും ജീവനക്കാരുടെ പ്രശ്നനങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. അതിനാൽ 28ന് പ്രഖ്യാപിച്ച സൂചന പണിമുടക്കിന് മാറ്റമില്ലെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു

വ്യാഴാഴ്ച മന്ത്രി വിളിച്ച ചർച്ചയിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കും. എം പാനലുകാർക്ക് ജോലി കൊടുക്കാമെന്ന വാഗ്ദാനം പാലിക്കണം. പരിശീലനം ലഭിക്കാത്ത ഡ്രൈവർമാരെക്കൊണ്ട് ഓടിക്കുന്നതാണ് കെ-സ്വിഫ്റ്റ് ബസുകളുടെ തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്നും ആനത്തലവട്ടം ആനന്ദൻ കുറ്റപ്പെടുത്തി.

KSTEUയും (AITUC) പണിമുടക്ക് പിൻവലിച്ചിട്ടില്ല. ഉപരോധവും ധർണ്ണാ സമരങ്ങളും താൽകാലികമായി മാറ്റിവച്ചു. ഏപ്രിൽ 28ന് നടത്താൻ തീരുമാനിച്ചിട്ടുള്ള സൂചനാ പണിമുടക്ക് പിൻവലിച്ചിട്ടില്ലെന്നും എല്ലാ  മാസാദ്യവും അഞ്ചാം തിയതിക്കു മുമ്പ് മുൻമാസ ശമ്പളം ഉറപ്പാക്കാൻ പണിമുടക്ക് അനിവാര്യമെങ്കിൽ അതിലേക്ക്  പോകും. തുടർ സമരങ്ങൾ ഏപ്രിൽ 25ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന ഭാരവാഹി യോഗം തീരുമാനിക്കുംമെന്നും AITUC അറിയിച്ചു.

അടുത്ത മാസം ആറാം തിയതിയാണ് TDFന്റെ സൂചന പണിമുടക്ക്. നിലവിൽ സൂചനാ പണിമുടക്ക് പിൻവലിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അടുത്ത മാസം അഞ്ചിന് ശമ്പളം ലഭിച്ചില്ലെങ്കിൽ ആറിന് സൂചനാ പണിമുടക്കും തുടർ പ്രക്ഷോഭങ്ങളും നടത്താനാണ് തീരുമാനം.

എംപാനൽ സംവിധാനത്തിന്റെ ഭാഗമായ 6,500-ലധികം ജീവനക്കാരെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിരിച്ചുവിട്ടിരുന്നു. പബ്ലിക് സർവീസ് കമ്മീഷൻ (PSC) മുഖേന നിയമനം ലഭിച്ചവരെ മാത്രമേ KSRTCയിൽ നിയമിക്കാവൂ എന്ന് കോടതി അന്ന് ഉത്തരവിട്ടിരുന്നു.

അതേസമയം, രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതും പ്രതിഷേധം ഉയരുന്നതും കണക്കിലെടുത്ത് ബസ് ചാർജ് വർധിപ്പിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ബസ് ചാർജിന്റെ മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയായി (2.5 കിലോമീറ്ററിന്) വർദ്ധിപ്പിച്ചു. ഓരോ അധിക കിലോമീറ്ററിനും 90 പൈസയ്ക്ക് പകരം 1 രൂപ ഈടാക്കും. പുതിയ നിരക്കുകൾ 2022 മെയ് 1 മുതൽ പ്രാബല്യത്തിൽ വരും.

Summary: KSRTC employees did not call off strike despite their salary dues being paid the other day. Workers' union are keen on chalking out further course of action citing other persistent issues faced by employees
Published by:user_57
First published: