• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഇനി രക്ഷ അയ്യപ്പൻ': ശബരിമലയില്‍ കര്‍പ്പൂരാഴി നടത്തി KSRTC

news18india
Updated: January 13, 2019, 10:27 AM IST
'ഇനി രക്ഷ അയ്യപ്പൻ': ശബരിമലയില്‍ കര്‍പ്പൂരാഴി നടത്തി KSRTC
news18india
Updated: January 13, 2019, 10:27 AM IST
പമ്പ : മകരവിളക്കിന് ഒരു ദിനം മാത്രം ബാക്കി നിൽക്കെ പമ്പയിൽ കെഎസ്ആർടിസിയുടെ കര്‍പ്പൂരാഴി പൂജ. എം.ഡി ടോമിൻ.ജെ.തച്ചങ്കരി നേരിട്ടെത്തിയാണ് ചടങ്ങ് നടത്തിയത്. തച്ചങ്കരി ഹോമകുണ്ഡത്തിൽ അഗ്നി പകര്‍ന്നപ്പോൾ ജീവനക്കാർ കാർമ്മികരായി. രണ്ടു മാസം നീളുന്ന തീര്‍ഥാടനകാലം അനിഷ്ടങ്ങളില്ലാതെ പൂർത്തിയാവുന്നതിന്റെ നന്ദി പ്രകടനമായി ആയിരുന്നു കെഎസ്ആർടിസിയുടെ കർപ്പൂരാഴി.

Also Read-തിരുവാഭരണ ഘോഷയാത്ര തുടരുന്നു: മകരവിളക്കിനൊരുങ്ങി ശബരിമല

കേരളത്തിന്റെ സ്വന്തം ആനവണ്ടി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ രക്ഷയ്ക്ക് ദൈവസഹായം കൂടിയേ തീരുവെന്നാണ് ടോമിന്‍.ജെ.തച്ചങ്കരി പൂജയ്ക്ക് ശേഷം പ്രതികരിച്ചത്.

ശബരിമലയിലെ പ്രശ്നങ്ങൾക്ക് നടുവിലും വൈദ്യുതി ബസുകളുടെ പരീക്ഷണം, നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസ് തുടങ്ങിയവ ഉൾപ്പെടുത്തി റെക്കോര്‍ഡ് നേട്ടമാണ് കെ.എസ്.ആര്‍.ടി.സി ഇത്തവണ ശബരിമലയില്‍ കൊയ്തത്. മകരവിളക്ക് കാലത്തെ തിരക്ക് ക്രമീകരിയ്ക്കുന്നതിനായി ആയിരത്തോളം ബസുകളാണ് അധിക സര്‍വ്വീസ് നടത്തുന്നത്..

First published: January 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...