HOME » NEWS » Kerala » KST EMPLOYEES SANGH BECOMES A RECOGNIZED UNION IN KSRTC RV TV SVJ

KSRTC റഫറണ്ടം: ബിഎംഎസ് നേതൃത്വം നൽകുന്ന എംപ്ലോയീസ് സംഘ് അംഗീകൃത യൂണിയനായി

ആദ്യമായാണ് ബിഎംഎസ് നേതൃത്വത്തിലുള്ള യൂണിയൻ കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനായി തെരഞ്ഞെടുക്കപ്പെടുന്നത്.

News18 Malayalam | news18-malayalam
Updated: January 1, 2021, 2:17 PM IST
KSRTC റഫറണ്ടം: ബിഎംഎസ് നേതൃത്വം നൽകുന്ന എംപ്ലോയീസ് സംഘ് അംഗീകൃത യൂണിയനായി
News18 Malayalam
  • Share this:
കൊച്ചി: ബിഎംഎസ് നേതൃത്വം നൽകുന്ന കെ.എസ്.ടി എംപ്ലോയിസ് സംഘ് കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയൻ ആയി. ഹിതപരിശോധനയിൽ 80 ശതമാനം വോട്ട് എണ്ണിയപ്പോൾ 18 ശതമാനം വോട്ട് കെ.എസ്.ടി എംപ്ലോയിസ് സംഘിനു ലഭിച്ചു. ആദ്യമായാണ് ബിഎംഎസ് നേതൃത്വത്തിലുള്ള യൂണിയൻ അംഗീകൃത യൂണിയനായി തെരഞ്ഞെടുക്കപ്പെടുന്നത്.

Also Read- സംസ്ഥാനത്ത് നാളെ നടക്കുന്ന കോവിഡ് വാക്സിൻ ഡ്രൈ റൺ ഇങ്ങനെയാണ്

കെഎസ്ആർടിസിയിൽ അംഗീകൃത യൂണിയൻ ആകുന്നതിന് 15 ശതമാനം വോട്ട് ആണ് വേണ്ടത്. 80 ശതമാനം വോട്ട് എണ്ണിയപ്പോൾ തന്നെ കെ.എസ്.ടി എംപ്ലോയിസ് സംഘ് അംഗീകൃത യൂണിയന് വേണ്ട ഭൂരിപക്ഷത്തിൽ എത്തി.

Also Read- കുഞ്ഞൻ ഇലക്ട്രിക് കാറുമായി ടൊയോട്ട എത്തുന്നു; 150 കിലോമീറ്റർ മൈലേജ്

കഴിഞ്ഞ തവണ ഉണ്ടായ നേട്ടം സിഐടിയു നേതൃത്വം നൽകുന്ന കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷനും ഐഎൻടിയുസി നേതൃത്വം നൽകുന്ന ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ടിനും ഉണ്ടാക്കാനായില്ല. നിരവധി താൽക്കാലിക ജീവനക്കാരെ ഒഴിവാക്കിക്കൊണ്ട് നടന്ന തെരഞ്ഞെടുപ്പിൽ സമൂഹമാധ്യമങ്ങളിൽ അടക്കം ശക്തമായ പ്രചാരണമാണ് നടന്നത്.

Also Read- ദൃശ്യം 2 'സസ്പെൻസ് ത്രില്ലർ അല്ല' എന്ന് സംവിധായകൻ ജീത്തു ജോസഫ്

കോർപ്പറേഷന്റെ സാമ്പത്തികനില മോശമായതും ഡിപ്പോകൾ പൂട്ടിയതും എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതും അടക്കമുള്ള കാര്യങ്ങളാണ് കെ.എസ്.ടി എംപ്ലോയിസ് സംഘ് അടക്കമുള്ള യൂണിയനുകൾ പ്രചാരണ വിഷയമാക്കിയത്. 2016 മെയ്‌ 25ന് നടന്ന ഹിതപരിശോധനയിൽ കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷനും ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ടിനും മാത്രമേ അംഗീകൃത യൂണിയൻ ആകുന്നതിനുള്ള വോട്ട് ശതമാനം ലഭിച്ചിരുന്നുള്ളൂ.
Published by: Rajesh V
First published: January 1, 2021, 2:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories