KSRTC ശമ്പളപരിഷ്ക്കരണം: വാഗ്ദാനമല്ല, വേണ്ടത് നടപ്പിലാക്കലെന്ന് KST എംപ്ലോയീസ് സംഘ്
ശമ്പള പരിഷ്ക്കരണത്തിനായി സന്ധിയില്ലാ സമരത്തിന് KST എംപ്ലോയീസ് സംഘ് മുന്നിട്ടിറങ്ങും. അതിനാണ് ഫെബ്രുവരി 23ന് സൂചനാ പണിമുടക്ക് നടത്തുന്നത്

News18 Malayalam
- News18 Malayalam
- Last Updated: February 22, 2021, 7:02 PM IST
തിരുവനന്തപുരം; കെ എസ് ആർ ടി സിയിലെ ശമ്പള പരിഷ്കരണം സംബന്ധിച്ച് വാഗ്ദാനമല്ല, നടപ്പാക്കലാണ് വേണ്ടതെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് ഭാരവാഹികൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ 20.02.2021 ലെ വാർത്താ സമ്മേളനത്തിലെ 14 പ്രഖ്യാപനങ്ങൾ 2016-ലെ പ്രകടന പത്രികയുടെ തനിയാവർത്തനമാണ്. അഞ്ചു വർഷം ഭരിച്ചിട്ടും അതിലെ ഒരു വാഗ്ദാനവും നടപ്പിലാക്കാത്ത പിണറായി സർക്കാർ കെ എസ് ആർ ടി സി ജീവനക്കാരെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വീണ്ടും പച്ചയായി പറ്റിക്കുന്നു. ശമ്പള പരിഷ്ക്കരണത്തിനായി സന്ധിയില്ലാ സമരത്തിന് KST എംപ്ലോയീസ് സംഘ് മുന്നിട്ടിറങ്ങും. അതിനാണ് ഫെബ്രുവരി 23ന് സൂചനാ പണിമുടക്ക് നടത്തുന്നത്. തുടർന്ന് അനിശ്ചിതകാല പണിമുടക്കിലേക്കും പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Restructure 2.0 ഖന്ന റിപ്പോർട്ട് പ്രായോഗികമായി നടപ്പാക്കലാണ്. ജീവനക്കാരെ ഭീതിയിലാക്കി, മാനസികമായി തകർത്ത്, വരുതിയിലാക്കാനാണ് ഖന്നയുടെ റിപ്പോർട്ടു കൊണ്ട് സർക്കാർ ലക്ഷ്യം വച്ചത്. അത് 50% വിജയം കണ്ടു. താല്ക്കാലിക ജീവനക്കാരെയും അനധികൃത അവധിയുടെ പേരിൽ സ്ഥിരം ജീവനക്കാരേയും പിരിച്ചുവിട്ടത് ഒരു സൈക്കോളജിക്കൽ അറ്റാക്ക് ആയിരുന്നു. അതേ താല്ക്കാലിക ജീവനക്കാരെ ഇപ്പോൾ നിയമിക്കാമെന്ന് പറയുന്ന KURTC അന്നുമുണ്ടായിരുന്നു. BMS പ്രസ്തുത നിർദ്ദേശം രേഖാമൂലം നൽകിയതുമാണ്. CPM -ന്റെ ദീർഘകാല അജണ്ടയാണ് KSRTC യെ വെടക്കാക്കി തനിക്കാക്കുക എന്നത്. കഴിഞ്ഞ 5 വർഷവും ബസ്സുകൾ വാങ്ങാതിരുന്നത് ഗൂഡാലോചനയാണെന്നും KST എംപ്ലോയീസ് സംഘ് ആരോപിക്കുന്നു.
KST എംപ്ലോയീസ് സംഘ് പുറത്തിറക്കിയ പ്രസ്താവനയിൽ നിന്ന്
1. മാർച്ച് മുതൽ 57% കുടിശികയുള്ള DA യുടെ 14% എന്നത് വളരെ തുച്ഛമായ തുകയുടെ വാഗ്ദാനം മാത്രം.
2. ജൂൺ മാസത്തിൽ ശമ്പള പരിഷ്ക്കരണം പ്രഖ്യാപിക്കാൻ ഈ മുഖ്യമന്ത്രിക്ക് എന്താണ് അധികാരം? 6 വർഷത്തെ ഭരണമുണ്ടാകാൻ കേരളം രാജ്യസഭയാണോ? അതോ ഞങ്ങൾ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ അണികളെ റോഡിലിട്ട് ഉരുട്ടാനോ?
3. സൂപ്പർ ക്ലാസ്സ് സർവീസുകൾ കമ്പനിയിലേക്ക് മാറുമ്പോൾ തസ്തിക കുറയും. അപ്പോൾ ഒഴിവുള്ളതിൻ്റെ 10% എന്നത് 0% പ്രമോഷൻ മാത്രം മതിയാവും.
4. ഡ്രൈവർ, കണ്ടക്ടർ മാത്രമായി ആശ്രിത നിയമനം നടത്തുമെന്നാൽ, ബസ്സുകൾ നിയമനം വേണ്ടവർ വാങ്ങി നൽകേണ്ടി വരില്ലേ? കെഎസ്ആർടിസിയിൽ അവർക്ക് ജോലി നൽകാൻ ബസ്സുകൾ ഇല്ലാത്തതിനാൽ ഒഴിവ് വരുന്ന മുറയ്ക്ക് എന്നാവില്ലേ? ഒരു ഫലവുമില്ല
5. NDR കുടിശിക ഈ വർഷം എന്നത് ഈ സർക്കാരിൻ്റെ പരിധിക്കു പുറത്തുള്ള കാര്യമാണ്.
6. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ ഖജനാവിൽ നിന്നും 'വായ്പ ' നൽകാറുണ്ടോ? ഉണ്ടെങ്കിൽ മുമ്പ് ഈയിനത്തിൽ മറ്റേതെങ്കിലും സ്ഥാപനത്തിൽ നിന്നും പലിശ ഈടാക്കിയിട്ടുണ്ടോ?
7. സംസ്ഥാനത്തിൻ്റെ കടമെടുപ്പിൻ്റെ പരിധി കടക്കുമ്പോൾ കേന്ദ്ര സർക്കാരിനേയും, റിസർവ്വ് ബാങ്കിനേയും കബളിപ്പിച്ച് ധനസമാഹരണം നടത്താനുള്ള പറ്റിക്കലാണ്. (അതിനാലാണ് (C & AG യുടെ ആഡിറ്റിനെ എതിർക്കുന്നത് ) കഫ്ബി. KTDFC യ്ക്കും, പെൻഷൻ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയ സഹകരണ സംഘങ്ങൾക്കും സമാനമായ സ്ഥാപനം മാത്രമാണ് കിഫ് ബി. KTDFC കെ എസ് ആർ ടി സിയെ വിഴുങ്ങിയെങ്കിൽ കിഫ്ബി കേരള ഖജനനാവ് ശൂന്യമാക്കും. ഖജനാവിൽ വരേണ്ടതായ റോഡ് ടാക്സും, ഇന്ധന നികുതിയുമാണ് കിഫ്ബിയുടെ വരുമാന സ്രോതസ്.
8. താല്ക്കാലികക്കാർക്ക് KURTC യിൽ സ്ഥിരനിയമനം നൽകുമ്പോൾ Kerala Service Rule പ്രകാരമുള്ള പരിരക്ഷ ലഭിക്കുമോ? അതോ കമ്പനി നിയമം അനുസരിച്ചാണോ?
വ്യക്തതയില്ല. ഈ സർക്കാരിന് PSC കൺകറണ്ട് നേടാൻ സമയമുണ്ടോ? അതോ, പ്രതിപക്ഷത്താവുമ്പോൾ കൊടി പിടിക്കാൻ ആളെത്തപ്പുന്നതാണോ?
9. ഒരു ജില്ലയിൽ ഒരാഫീസ്, നല്ലതാണ്. ബാക്കിയുള്ളത് വില്ക്കാമല്ലോ? മിനിസ്റ്റീരിയൽ വഴിയാധാരം.
Also Read- KSRTC റഫറണ്ടം: ബിഎംഎസ് നേതൃത്വം നൽകുന്ന എംപ്ലോയീസ് സംഘ് അംഗീകൃത യൂണിയനായി
10. കമ്പനികൾക്കായി പെട്രോൾ പമ്പ്. സ്ഥലവും, പമ്പ് ഓപ്പറേറ്റർ ഉൾപ്പെടെ വില്ക്കുന്നു. അവരുടെ സേവന- വേതനം ആര് നൽകും?... ഇന്ത്യൻ ഓയിൽ കോർപ്പറേഷന് 2017 ൽ നൽകിയ ആനയറയിൽ നിന്നും എത്ര വാടക നാളിതുവരെ KSRTC ക്ക് ലഭിച്ചു ... എത്ര KSRTC ജീവനക്കാർക്ക് ആനയറയിൽ തൊഴിൽ ലഭിച്ചു ...?
11. 85 വർക്ക് ഷോപ്പുകൾ പൂട്ടും. KSRTC യിൽ നിലനിർത്തുന്ന പഴഞ്ചൻ ബസ്സുകൾ സർവീസിനിടയിൽ BD ആവുമ്പോൾ പ്രൈവറ്റ് വർക്ക്ഷോപ്പ് മാത്രമാവും ആശ്രയം.
12. ജില്ലാ ആഫീസുകൾ മാത്രമാവുമ്പോൾ മിനിസ്റ്റീരിയൽ പ്രമോഷൻ ഇല്ലാതാവും. തൊഴിലാളികൾ അവരുടെ ആവശ്യങ്ങൾക്ക് തെക്കുവടക്ക് നടക്കണം.
13. വികാസ്ഭവൻ കിഫ്ബിക്കും മൂന്നാർ KTDC ക്കും നൽകുന്നതിനു പുറമേ, TVM C/L, അങ്കമാലി, തിരുവല്ല, കോഴിക്കോട് KTDFC കൈവശമായി.. 82 കേന്ദ്രങ്ങൾ (100-18 = 82)
ഭാവിയിൽ ഇടതുപക്ഷത്തിന്റെ വിവിധ സ്ഥാപനങ്ങൾക്ക് കൈമാറും.
14. KSRTC യുടെ ലക്ഷ്യം, കേരളത്തിലെ സാധാരണക്കാരന്റെ യാത്ര സൗകര്യം മെച്ചപ്പെടുത്തുക എന്നതാവണം. അത് വിജയകരമായി നിർവ്വഹിച്ച ശേഷമാവണം അനുബന്ധ സൗകര്യങ്ങൾ വിപുലീകരിക്കേണ്ടത്. വ്യവസായ വകുപ്പായി ഗതാഗത വകുപ്പിനെ മാറ്റുന്നതാണ് സർക്കാരിന്റെ ഈ പ്രഖ്യാപനം. കഴിവില്ലായ്മ കാരണം കൈയ്യിലുള്ളത് കളഞ്ഞു കുളിച്ച്, പുതിയതിന്റെ പുറകേ പോവുന്ന പരാജയപ്പെട്ടവന്റെ മനശാസ്ത്രമാണ് Restructure 2.0 സമർപ്പിച്ച KSRTC മാനേജ്മെന്റിനുള്ളത്. അതിനവരെ പരുവപ്പെടുത്തുന്നതിൽ ഖന്ന റിപ്പോർട്ട് പൂർണ്ണമായി വിജയിച്ചിരിക്കുന്നു. ഇത് 'ഐസക്യൻ തിയറി ഓഫ് ഡിമോളിഷൻ' എന്ന് സഖാക്കൾക്ക് മനസ്സിലായില്ലെങ്കിലും, ഭാവിയിൽ അവരുടെ മക്കൾക്ക് ( തൊഴിൽ അന്വേഷിച്ച് നടക്കുമ്പോൾ ) മനസ്സിലാവുമെന്നും KST എംപ്ലോയീസ് സംഘ് ഭാരവാഹികൾ പരിഹസിച്ചു.
Restructure 2.0 ഖന്ന റിപ്പോർട്ട് പ്രായോഗികമായി നടപ്പാക്കലാണ്. ജീവനക്കാരെ ഭീതിയിലാക്കി, മാനസികമായി തകർത്ത്, വരുതിയിലാക്കാനാണ് ഖന്നയുടെ റിപ്പോർട്ടു കൊണ്ട് സർക്കാർ ലക്ഷ്യം വച്ചത്. അത് 50% വിജയം കണ്ടു. താല്ക്കാലിക ജീവനക്കാരെയും അനധികൃത അവധിയുടെ പേരിൽ സ്ഥിരം ജീവനക്കാരേയും പിരിച്ചുവിട്ടത് ഒരു സൈക്കോളജിക്കൽ അറ്റാക്ക് ആയിരുന്നു. അതേ താല്ക്കാലിക ജീവനക്കാരെ ഇപ്പോൾ നിയമിക്കാമെന്ന് പറയുന്ന KURTC അന്നുമുണ്ടായിരുന്നു. BMS പ്രസ്തുത നിർദ്ദേശം രേഖാമൂലം നൽകിയതുമാണ്.