തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ 18 വര്‍ഷത്തിനുശേഷം കെഎസ്യു യൂണിറ്റ് രൂപീകരിച്ചു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദിയില്‍ വെച്ചാണ് യൂണിറ്റ് രൂപീകരിച്ചത്.
അമല്‍ചന്ദ്രന്‍ പ്രസിഡണ്ടും ആര്യ വൈസ് പ്രസിഡണ്ടുമായ ഏഴംഗ കമ്മിറ്റിയാണ് നിലവില്‍ വന്നത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍ വെച്ച് യൂണിറ്റ് പ്രഖ്യാപനം നടത്തിയ പ്രവര്‍ത്തകര്‍ പ്രകടനമായാണ് കോളേജിലേക്ക് വന്നത്. യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകര്‍ പ്രകടനമായ് എത്തിയെങ്കിലും കോളേജിനു മുന്നില്‍വെച്ച് ഇവരെ തടഞ്ഞ പൊലീസ് യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികളെ മാത്രമാണ് കോളേജിനകത്തേക്ക് കടത്തിവിട്ടത്്.
നേരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്യു യൂണിറ്റ് രൂപീകരിക്കുന്നതിനെ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് വിപി സാനു ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്തിരുന്നു. കത്തിക്കുത്തിനെ തുടര്‍ന്ന് അടച്ചിട്ട കോളജ് ഇന്നാണ് വീണ്ടും തുറന്നത് പത്തു ദിവസത്തിന് ശേഷമാണ് കോളജ് തുറന്നിരിക്കുന്നത്.
പൊലീസിന്റെ കനത്ത സുരക്ഷയിലാണ് കോളജും പരിസരവുമുള്ളത്. തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ളവ പരിശോധിച്ച ശേഷമാണ് കുട്ടികളെ കടത്തിവിടുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.