കോട്ടയം: മാർക്ക് ദാന വിഷയത്തിൽ അഴിമതി ആരോപിച്ച് കെഎസ്‌യു സംസ്ഥാന കമ്മിറ്റി എംജി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. ബാരിക്കേഡ് തകർത്ത പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിഞ്ഞു. നേരെ കണ്ണീർവാതകം പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിന്തിരിയാതെ വന്നതോടെ പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ പത്തോളം കെഎസ്‌യു പ്രവർത്തകർക്കും പൊലീസിനും പരിക്കേറ്റു. സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കൊല്ലത്ത് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു. Also Read- മഞ്ചേശ്വരത്ത് കള്ളവോട്ട്: നബീസ അറസ്റ്റിൽ; ആൾമാറാട്ട കുറ്റം ചുമത്തി
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.