സിലബസ് വിവാദം ചൂടുപിടിച്ചു നിൽക്കുമ്പോൾ കണ്ണൂർ സർവ്വകലാശാല ക്കെതിരെ പുതിയ ആരോപണവുമായി കെ എസ് യു . വിവാദ സിലബസ് തയ്യാറാക്കിയ അധ്യാപകനെ ബോർഡ് ഓഫ് സ്റ്റഡീസിന്റെ പുതിയ ചെയർമാനാക്കിയത് ചട്ടങ്ങൾ ലംഘിച്ച് ആണെന്നാണ് കെഎസ് യു വിന്റെ ആക്ഷേപം.
വിവാദ സിലബസ് തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയ കമ്മിറ്റി കൺവീനർ കൂടിയായ ഡോ: സുധീഷ് കെ.എമ്മിനെ പൊളിറ്റിക്കൽ സയൻസ് (കമ്പയിൻഡ്) ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സൺ ആക്കിക്കൊണ്ടുള്ള സിൻഡിക്കേറ്റ് തീരുമാനമാണ് കെ എസ് യു ചോദ്യം ചെയ്യുന്നത്.
സർവ്വകലാശാല സ്റ്റാട്യൂടിൽ ചാപ്റ്റർ പതിമൂന്നിലെ വ്യവസ്ഥകളുടെയും 1996 ലെ കണ്ണൂർ സർവ്വകലാശാല ആക്ടിന്റേയും ലംഘനമാണ് ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരണത്തിൽ നടന്നിരിക്കുന്നത് എന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആരോപിക്കുന്നു. "ഈ ചട്ടങ്ങൾ അനുസരിച്ച് ചാൻസിലർ കൂടിയായ ഗവർണറാണ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെയും ചെയർമാന്റെയും ലിസ്റ്റിന് അംഗീകാരം നൽകേണ്ടത്. എന്നാൽ ഇത് മറികടന്ന് സിൻഡിക്കേറ്റാണ് പുതിയ ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചത്. മുൻ ഇടത് സിൻഡിക്കേറ്റുകളെല്ലാം ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചത് ചാൻസലറുടെ അംഗീകാരത്തോടെയായിരുന്നു. " മുഹമ്മദ് ഷമ്മാസ് പറയുന്നു.
പുതുതായി രൂപീകരിച്ച എട്ട് ബോർഡ് ഓഫ് സ്റ്റഡീസുകളിൽ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത പലരെയും നാമനിർദ്ദേശം ചെയ്തിരിക്കുന്നതായും കെ എസ് യു ആരോപിക്കുന്നു. ഇലക്ട്രോണിക്സ് പഠന വിഷയത്തിൽ ബോർഡ് ഓഫ് സ്റ്റഡീസിൽ പതിനൊന്നിൽ എട്ട് പേരും മറ്റു വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണെന്നും സമാനമായ സ്ഥിതിയിലാണ് മറ്റു പല ബോർഡ് ഓഫ് സ്റ്റഡീസുകളും രൂപീകരിച്ചിട്ടുള്ളതെന്നുമാണ് കെ.എസ്.യു നേതാക്കളുടെ ആക്ഷേപം.
അക്കാദമിക കലണ്ടർ പ്രകാരം ജൂലൈ ഒമ്പതിന് ആരംഭിക്കേണ്ടതാണ് വിവാദമായ പി.ജി കോഴ്സും . എന്നാൽ ഈ കോഴ്സിന് ആവശ്യമായ സിലബസ് തയ്യാറാക്കിയത് ക്ലാസ്സ് തുടങ്ങേണ്ട തീയതി പിന്നിട്ട് ഒന്നര മാസം കഴിഞ്ഞിട്ടാണെന്നും കെ. എസ്.യു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
സര്‍വകലാശാല രജിസ്ട്രാറിന്റെ പ്രതികരണംഅതേ സമയം ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരണത്തിൽ ചട്ടലംഘനമില്ലന്ന് സർവകലാശാല രജിസ്ട്രാർ ഇ വി പി മുഹമ്മദ് ന്യൂസ് 18 നോട് പറഞ്ഞു. "കണ്ണൂർ സർവ്വകലാശാല ആക്ട് നിഷ്കർഷിക്കുന്ന രീതിയിലുള്ള നടപടിക്രമങ്ങളാണ് സ്വീകരിച്ചത്. സർവ്വകലാശാല സ്റ്റാട്യൂടിൽ ചാൻസിലറാണ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനെ നിയമിക്കേണ്ടത് എന്ന് പറയുന്നു. എന്നാൽ ആക്ടിൽ അധികാരം സിൻഡിക്കേറ്റിനാണ് നൽകുന്നത്. ഈ സാഹചര്യത്തിൽ നിയമോപദേശത്തിന് അടിസ്ഥാനത്തിലാണ് സർവകലാശാല പ്രവർത്തിച്ചത്, " സർവ്വകലാശാല രജിസ്ട്രാർ വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ്; എസ്എഫ്‌ഐ യൂണിയന്‍ ചെയര്‍മാന് കാക്കി ട്രൗസര്‍ അയച്ച് കൊടുത്ത് കെഎസ്യുപാലക്കാട്: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച എസ്എഫ്‌ഐ യൂണിയന്‍ ചെയര്‍മാനും യൂണീറ്റ് കമ്മിറ്റിക്കും കാക്കി ട്രൗസര്‍ അയച്ചുകൊടുത്ത് കെഎസ്‌യു പ്രതിഷേധം. സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
എല്ലാ വിഷയവും എല്ലാവരും പഠിക്കണമെന്നായിരുന്നു സിലബസിനെ പിന്തുണച്ചുകൊണ്ട് എസ്എഫ്‌ഐ യൂണിയന്റെ പ്രതികരണം. ഇതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. കാവിവല്‍ക്കരിച്ച സിലബസ് പിന്‍വലിക്കുവരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നാ യുഡിഎഫ് സംഘടനകളുടെ നിലപാട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.