• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വാഴപിണ്ടി തപ്പി ഇറങ്ങുമ്പോൾ അമ്മാച്ചനെ തിരിച്ചു നിർത്തിയാൽ തീരുന്ന പ്രശ്നമേ മരുമോന് ഉള്ളു'; മുഹമ്മദ് റിയാസിനെതിരെ KSU നേതാവ്

'വാഴപിണ്ടി തപ്പി ഇറങ്ങുമ്പോൾ അമ്മാച്ചനെ തിരിച്ചു നിർത്തിയാൽ തീരുന്ന പ്രശ്നമേ മരുമോന് ഉള്ളു'; മുഹമ്മദ് റിയാസിനെതിരെ KSU നേതാവ്

'മരുമോന്റെ ജനിതകം തപ്പിയിറങ്ങിയാൽ ചെന്നെത്തുക DYFI ജില്ലാ പ്രസിഡന്റ്‌ന്റിൽ നിന്നും ബാക്ക് എൻട്രിയിൽ മരുമോൻ പട്ടവും, MLA- മന്ത്രി സ്ഥാനവും ഒക്കെ' കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ

  • Share this:

    തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെയുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. വാഴപിണ്ടി തപ്പി ഇറങ്ങുമ്പോൾ അമ്മാച്ചനെ ഒന്ന് തിരിച്ചു നിർത്തിയാൽ തീരുന്ന പ്രശ്നമേ മരുമോന് ഉള്ളൂവെന്ന് അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചു.

    നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുതെന്നായിരുന്നു മന്ത്രി നിയമസഭയിൽ നടത്തിയ പരാമർശം. പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം. പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ പാരമ്പര്യം പങ്കുവെച്ചുകൊണ്ടായിരുന്നു അലോഷ്യസിന്‌റെ ഫേസ്ബുക്ക് പോസ്റ്റ്.

    Also Read-‘നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്’: മന്ത്രി മുഹമ്മദ് റിയാസ് സ്പീക്കറോട്

    ‘മരുമോന്റെ ജനിതകം തപ്പിയിറങ്ങിയാൽ ചെന്നെത്തുക DYFI ജില്ലാ പ്രസിഡന്റ്‌ന്റിൽ നിന്നും ബാക്ക് എൻട്രിയിൽ മരുമോൻ പട്ടവും, MLA- മന്ത്രി സ്ഥാനവും ഒക്കെ’ എന്ന് അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചു.

    ഫേസ്ബുക്ക് കുറിപ്പ്
    രാഷ്ട്രീയ പാരമ്പര്യം പഠിപ്പിക്കാൻ ഇറങ്ങിയ റിയാസ് മരുമോൻ വി ഡി സതീശന്റെ രാഷ്ട്രീയ പാരമ്പര്യം തപ്പിയാൽ തേവര കോളേജിലെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറിൽ തുടങ്ങി, എം ജി യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ,NSUI ദേശീയ സെക്രട്ടറി, AICC സെക്രട്ടറി, KPCC വൈസ് പ്രസിഡന്റ്‌ , ഇടതു കോട്ടയായ പറവൂരിൽ നിന്നും അഞ്ചു തവണ MLA , കേരളത്തിന്റെ പ്രതിപക്ഷ നേതാവിൽ വരെ എത്തി നിൽക്കും .

    എന്നാൽ മരുമോന്റെ ജനിതകം തപ്പിയിറങ്ങിയാൽ ചെന്നെത്തുക DYFI ജില്ലാ പ്രസിഡന്റ്‌ന്റിൽ നിന്നും ബാക്ക് എൻട്രിയിൽ മരുമോൻ പട്ടവും, MLA- മന്ത്രി സ്ഥാനവും ഒക്കെ .

    വാഴപിണ്ടി തപ്പി ഇറങ്ങുമ്പോൾ അമ്മാച്ചനെ ഒന്ന് തിരിച്ചു നിർത്തിയാൽ തീരുന്ന പ്രശ്നമേ മരുമോന് ഉള്ളു.

    ‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ …’ പാടുന്നവരുടെ നട്ടെല്ലിന് അങ്ങേരു ഉരുക്കിന്റെതാണെന്ന് സർട്ടിഫിക്കറ്റ് കൊടുത്തിട്ട് അത് അടിമകൾ വീതം വച്ച് എടുത്താട്ടെ…

    Published by:Jayesh Krishnan
    First published: