തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. പി.എസ്.സിയുടെയും സർവകലാശാലയുടെയും പരീക്ഷാ ക്രമക്കേടിനെതിരെ തിരുവനന്തപുരത്ത് സമരം നടന്നപ്പോൾ ചില കോൺഗ്രസ് നേതാക്കളുടെ മക്കൾ തിരിഞ്ഞുനോക്കിയില്ലെന്ന് അഭിജിത്ത് പറഞ്ഞു. സമരവേദിയിലേക്ക് മക്കളെ പറഞ്ഞയക്കാൻ നേതാക്കൾ തയാറായതുമില്ല. ഇത്തരം നിലപാടാണ് കോൺഗ്രസിന്റെ അപചയത്തിന് കാരണമെന്നും അഭിജിത്ത് പറഞ്ഞു. രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങിലായിരുന്നു കെ.എസ്.യു നേതാവിന്റെ വിമർശനം.
നേതാക്കൾക്കെതിരെ ഫേസ്ബുക്കിൽ വിമർശനം എഴുതാനേ യുവാക്കൾക്ക് അറിയൂ. അതെളുപ്പമുള്ള ജോലിയാണ്. അല്ലാതൊരു പണിയും നേതാക്കൾ പഠിപ്പിച്ചില്ല. പൊതുവിഷയങ്ങളിൽ നിന്ന് മുഖംതിരിക്കരുത്. 'ഞാൻ, എന്റെ കുടുംബം' എന്ന ചെറിയ ചിന്താഗതിയിലേക്ക് കോണ്‍ഗ്രസുകാർ ചുരുങ്ങരുതെന്നും അഭിജിത്ത് പറഞ്ഞു. മുതിർന്ന നേതാവ് എ കെ ആന്റണി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അഭിജിത്ത് വിമർശനം നടത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.