തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ അക്രമങ്ങളെ തുടർന്ന് സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികൂല നിലപാടില്‍ പ്രതിഷേധിച്ച് കെഎസ്യു വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. പിഎസ്സി പരീക്ഷാ ക്രമക്കേടുകളിലും യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേടുകളിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കെഎസ്യു നിരാഹാര സമരം നടത്തുന്നത്.
ഹയര്‍ സെക്കന്ററി തലംവരെയുള്ള സ്കൂളുകളെ പഠിപ്പ് മുടക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി കെഎസ്യു നേതൃത്വം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പഠിപ്പ് മുടക്കല്‍ കൂടാതെ ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെഎസ്യു ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരവും സംഘടിപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksu, Police issues look out notice, Police seized answer sheet, Sfi, University college, University college murder attempt case, University college SFI, എസ്.എഫ്.ഐ, കേരള പൊലീസ്, യൂണിവേഴ്സിറ്റി കോളേജ്, വധശ്രമക്കേസ്