ഇന്റർഫേസ് /വാർത്ത /Kerala / യൂണിവേഴ്സിറ്റി കോളജ്: സെക്രട്ടേറിയറ്റിന്റെ മതിൽ ചാടിക്കടന്ന് KSU വനിതാ പ്രവർത്തകരുടെ പ്രതിഷേധം

യൂണിവേഴ്സിറ്റി കോളജ്: സെക്രട്ടേറിയറ്റിന്റെ മതിൽ ചാടിക്കടന്ന് KSU വനിതാ പ്രവർത്തകരുടെ പ്രതിഷേധം

സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന നോർത്ത് ബ്ലോക്കിന്റെ പ്രവേശന കവാടത്തിലെത്തി മുദ്രാവാക്യം വിളിക്കുന്ന കെഎസ് യു പ്രവർത്തക

സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന നോർത്ത് ബ്ലോക്കിന്റെ പ്രവേശന കവാടത്തിലെത്തി മുദ്രാവാക്യം വിളിക്കുന്ന കെഎസ് യു പ്രവർത്തക

രണ്ട് പേരെ സുരക്ഷാ ജീവനക്കാരും പൊലീസും പിടികൂടിയെങ്കിലും അതിലൊരാൾ നോര്‍ത്ത് ബ്ലോക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിന് താഴെ വരെ എത്തി മുദ്രാവാക്യം വിളിച്ചു

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: പൊലീസ് സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിന്റെ മതിൽ ചാടി കടന്ന് കെഎസ്‍യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മൂന്ന് വനിതാ പ്രവര്‍ത്തകരടക്കമുള്ളവരാണ് വലിയ സുരക്ഷാ വലയം ഭേദിച്ച് സെക്രട്ടേറിയറ്റിന് അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ചത്. അതിലൊരാൾ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തി മുദ്രാവാക്യം വിളിച്ചു.

    യൂണിവേഴ്‍സിറ്റി കോളജ് അക്രമത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെ‍ട്ട് കെഎസ്‍യു സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തിവരികയാണ്. പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിനകത്തേക്ക് കടന്നേക്കുമെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് കര്‍ശന സുരക്ഷായാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും പൊലീസ് ഒരുക്കിയിരുന്നത്.

    സമരപ്പന്തലിൽ കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിഡി സതീശനും അടക്കമുള്ളവരും ഉണ്ടായിരുന്നു. ഇതിനിടയ്ക്കാണ് മൂന്ന് വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്‍റെ മതിൽ ചാടി സുരക്ഷാ ജീവനക്കാരെ എല്ലാം വെട്ടിച്ച് മുദ്രാവാക്യം വിളിച്ച് സെക്രട്ടേറിയറ്റിന് അകത്തെത്തിയത്. രണ്ട് പേരെ സുരക്ഷാ ജീവനക്കാരും പൊലീസും പിടികൂടിയെങ്കിലും അതിലൊരാൾ നോര്‍ത്ത് ബ്ലോക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിന് താഴെ വരെ എത്തി മുദ്രാവാക്യം വിളിച്ചു. പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

    First published:

    Tags: Ksu, Police issues look out notice, Police seized answer sheet, Sfi, University college, University college murder attempt case, University college SFI, എസ്.എഫ്.ഐ, കേരള പൊലീസ്, യൂണിവേഴ്സിറ്റി കോളേജ്, വധശ്രമക്കേസ്