തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് കെഎസ്യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിനു നേരെ പ്രവര്‍ത്തകര്‍ കുപ്പിയെറിഞ്ഞു. പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചു. കെഎസ്യുവിന്റെ സമരപന്തിലിനു മുന്നിലായിരുന്നു സംഘര്‍ഷം. നിരാഹാര സമരം ചെയ്യുന്ന പ്രവര്‍ത്തകരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
കെഎസ്യു സംസ്ഥാന പ്രസിഡണ്ട് അഭിജിത്ത് ഉള്‍പ്പെടെയുള്ളവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സമരപന്തിലിലേക്കും പൊലീസ് ഗ്രനേഡ് എറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. നിരവധി പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
മാതൃഭൂമി ഓണ്‍ലൈന്‍ ക്യാമറാമാന് അനില്‍, ഫോര്‍ട്ട് എ സി പ്രതാപ് നായര്‍ നായര്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.