• HOME
 • »
 • NEWS
 • »
 • kerala
 • »
 • KSRTC സിറ്റി സര്‍വീസുകള്‍ സ്വിഫ്റ്റിന്‍റെ ഭാഗമാക്കുന്നു; ആദ്യ ഘട്ടം തിരുവനന്തപുരത്ത്

KSRTC സിറ്റി സര്‍വീസുകള്‍ സ്വിഫ്റ്റിന്‍റെ ഭാഗമാക്കുന്നു; ആദ്യ ഘട്ടം തിരുവനന്തപുരത്ത്

നഗരത്തിൽ അടുത്തിടെ ആരംഭിച്ച സിറ്റി സർക്കുലർ സര്‍വീസ് ഉടൻ സ്വിഫ്റ്റ് ഏറ്റെടുക്കും

KSRTC-SWIFT

KSRTC-SWIFT

 • Share this:
  ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി  കെഎസ്ആര്‍ടിസി (KSRTC) ആരംഭിച്ച സ്വിഫ്റ്റ് (KSRTC-SWIFT) കമ്പനി ഇനി ഹ്രസ്വദൂര യാത്രകളും നടത്തും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പാക്കുക. നഗരത്തിൽ അടുത്തിടെ ആരംഭിച്ച സിറ്റി സർക്കുലർ സര്‍വീസ് ഉടൻ സ്വിഫ്റ്റ് ഏറ്റെടുക്കും. കിഫ്ബി, പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ സ്വിഫ്റ്റിന്റെ ഭാഗമാക്കാനാണ് സർക്കാർ തീരുമാനം. 700 ബസുകൾ ഇത്തരത്തിൽ വാങ്ങുന്ന ചർച്ചകൾ പുരോഗമിക്കുകയാണ്.

  തിരുവനന്തപുരത്തെ സിറ്റി സർക്കുലർ ലാഭകരമാക്കാനായി 50 ഇലക്ട്രിക് ബസുകൾ കെഎസ്ആര്‍ടിസി വാങ്ങുന്നുണ്ട്. അഞ്ച് ഇലക്ട്രിക് ബസുകൾ ഇതിനോടകം തലസ്ഥാനത്തെത്തി കഴിഞ്ഞു. ഈ ബസുകൾ സർവീസിനായി നിയോഗിക്കുന്നതോടെ ഘട്ടം ഘട്ടമായി സിറ്റി സർക്കുലർ സര്‍വീസ് സ്വിഫ്റ്റിന് കീഴിലാകും.

  ഇതിന് ശേഷം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. സ്വഫ്റ്റിനെതിരായിട്ടുള്ള മുഴുവൻ ഹര്‍ജികളും ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയത് സർക്കാരിനും കെ.എസ്.ആർ.ടി.സി മാനേജ്‌മെൻറിനും ആശ്വാസം നല്‍കുന്നു.

  സ്വിഫ്റ്റ് കമ്പനി സാവധാനം കെ.എസ്.ആർ.ടി.സിയെ വിഴുങ്ങും എന്ന ഭീതിയാണ് ജീവനക്കാർക്കുള്ളത്. സ്വിഫ്റ്റിനെതിരായിട്ടുള്ള ഹർജികൾ തള്ളിയതിനെതിരെ മേൽക്കോടതിയെ സമീപിക്കാനാണ് കെ.എസ്.ആർ.ടിസിയിലെ പ്രതിപക്ഷ യൂണിയനുകളായ ടിഡിഎഫിൻറെയും ബിഎംഎസിൻറെയും തീരുമാനം.

  Accident | വാഹനാപകടത്തില്‍ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ച സംഭവം; അന്വേഷണം വേണമെന്ന് ബന്ധുക്കള്‍


  കോട്ടയം പൊൻകുന്നത്ത് വാഹനാപകടത്തിൽ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. പൊൻകുന്നം സ്വദേശി രാജേന്ദ്രൻ പിള്ളയുടെ സ്‌കൂട്ടർ കെഎസ്ആര്‍ടിസി ബസിനടിയിലേയ്ക്ക് ഇടിച്ചു കയറിയാണ് അപകടം നടന്നതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മറ്റൊരു വാഹനം ഇദ്ദേഹത്തെ ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയെന്നും പിന്നീടാണ് ബസ്സിനടിയിൽ പെട്ടതെന്നുമാണ് ബന്ധുക്കളുടെ പരാതി.

  പാലാ പൊൻകുന്നം റോഡിൽ വെച്ച് തിങ്കളാഴ്ച രാത്രി 11.45-നായിരുന്നു അപകടം നടന്നത്.പെരിക്കല്ലൂരിൽ നിന്ന് പൊൻകുന്നത്തേക്ക് മടങ്ങിയെത്തിയ കെ.എസ് ആർ ടി സി ബസും   രാജേന്ദ്രൻപിള്ള സഞ്ചരിച്ച സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത് . അപകടം നടന്ന ഉടനെ പോലീസെത്തി  രാജേന്ദ്രൻപിള്ളയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

   Also Read- KSRTC ബസിനടിയിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി ; ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു

  രാത്രി ഹോട്ടലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇദ്ദേഹം. റോഡിൽ കിടന്നിരുന്ന രാജേന്ദ്രൻ പിള്ളയും സ്കൂട്ടറും ബസിന് അടിയിൽ പെട്ടതാണെന്നാണ് ബസ് ഡ്രൈവറുടെയും യാത്രക്കാരുടെയും മൊഴി. മറിഞ്ഞുകിടന്ന സ്‌കൂട്ടറിൽ ബസിടിക്കുകയായിരുന്നുവെന്ന് പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ വി.എസ്.സുരേഷ് പോലീസിൽ മൊഴിനൽകി. എതിരെ വന്ന വാഹനത്തിന്റെ വെളിച്ചം കണ്ണിലടിച്ചതിനാൽ ബസ് തൊട്ടടുത്ത് എത്തിയപ്പോഴാണ് വഴിയിൽ സ്‌കൂട്ടർ മറിഞ്ഞുകിടക്കുന്നത് കണ്ടതെന്നും ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. ഈ സാഹചര്യത്തിലാണ് അപകടത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടത്.

  എന്നാൽ ഇതുസംബന്ധിച്ച് ദൃക്‌സാക്ഷികളില്ലെന്ന് പൊൻകുന്നം പൊലീസ് പറയുന്നു . അപകട സ്ഥലത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കും. അപകടത്തിന് കാരണമായ വാഹനം കണ്ടെത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. പൊൻകുന്നം പോലീസും,ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഫോറൻസിക് റിപ്പോർട്ട് വന്നശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
  Published by:Arun krishna
  First published: