കര്‍ണാടക മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ചടങ്ങില്‍ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്തിനെ വിമര്‍ശിച്ച് പോസ്റ്റിട്ട വി.ടി ബല്‍റാമിനെതിരെ കെ.ടി ജലീല്‍. കോൺഗ്രസ് മഹത്തായ പാരമ്പര്യമുള്ള പാർട്ടിയാണ്. ആ പാർട്ടിയുടെ പുത്തൻകൂറ്റുകാരായ സംസ്ഥാന നേതാക്കൾ സംഘടനയുടെ വാർഡ് പ്രസിഡണ്ടാകാൻ പോലും യോഗ്യതയില്ലാത്തവരാണെന്ന് പറയേണ്ടി വന്നതിൽ ദു:ഖമുണ്ടെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘ക്ഷണിക്കുക എന്നത് കോണ്‍ഗ്രസിന്‍റെ മര്യാദ, ബാക്കിയൊക്കെ ഒരോരുത്തരുടെ തൊലിക്കട്ടി’ എന്നായിരുന്നു വി.ടി ബല്‍റാം പോസ്റ്റ് ചെയ്തിരുന്നത്. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുന്നതായി വിടി ബല്‍റാം പറഞ്ഞിരുന്നു.
കര്‍ണാടക സത്യപ്രതിജ്ഞ വേദിയില്‍ സീതാറാം യെച്ചൂരി; പോസ്റ്റ് പിന്‍വലിക്കുന്നുവെന്ന് വി.ടി ബല്‍റാം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.